---
title: "കോഴിക്കോട് വടകര 'റാം' അപ്പാർട്ട്മെന്റ ക്വാർട്ടേഴ്സിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Elderly man found dead in Vadakara 'Ram' apartment quarters "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363371/elderly-man-found-dead-in-vadakara-ram-apartment-quarters"
published_at: "2026-06-02T14:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a12b68753962_DEATH_HAND.jpg"
keywords: ["Latest News", "'Ram' Apartment Quarters", "Dead", "Vadakara"]
---

# കോഴിക്കോട് വടകര 'റാം' അപ്പാർട്ട്മെന്റ ക്വാർട്ടേഴ്സിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കോഴിക്കോട്: **[**വടകര ജനതാ റോഡിലെ വാടക ക്വാർട്ടേഴ്സിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പണം വള്ളിൽ സുരേഷ് ആണ് മരിച്ചത്. ജനതാ റോഡിലെ റാം അപ്പാർട്ട്മെന്റിലെ ക്വാർട്ടേഴ്സിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

കോഴിക്കോട്: **[**വടകര ജനതാ റോഡിലെ വാടക ക്വാർട്ടേഴ്സിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പണം വള്ളിൽ സുരേഷ് ആണ് മരിച്ചത്. ജനതാ റോഡിലെ റാം അപ്പാർട്ട്മെന്റിലെ ക്വാർട്ടേഴ്സിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് സുരേഷിനെ ക്വാർട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടത് . വടകര പോലീസ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363371/elderly-man-found-dead-in-vadakara-ram-apartment-quarters)