---
title: "ശക്തികുളങ്ങരയിൽ അടഞ്ഞുകിടന്ന മത്സ്യവിൽപ്പന കട കുത്തിത്തുറന്ന് മോഷണം; 42-കാരൻ അറസ്റ്റിൽ"
english_title: "42-year-old arrested for breaking into fish shop and stealing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362699/42-year-old-arrested-for-breaking-into-fish-shop-and-stealing"
published_at: "2026-05-30T12:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a8f97ef2d1_VGBFGB.jpg"
keywords: ["LATEST NEWS", "ARREST", "FISH"]
---

# ശക്തികുളങ്ങരയിൽ അടഞ്ഞുകിടന്ന മത്സ്യവിൽപ്പന കട കുത്തിത്തുറന്ന് മോഷണം; 42-കാരൻ അറസ്റ്റിൽ

> **Lead Summary:** കൊല്ലം: **[**ശക്തികുളങ്ങരയിൽ ഹോൾസെയിൽ മത്സ്യവിൽപ്പന കട കുത്തിത്തുറന്ന് 80,000 രൂപയുടെ സാധനങ്ങൾ കവർന്ന കേസിൽ പ്രതി പിടിയിൽ. പള്ളിത്തോട്ടം എച്ച് ആൻഡ് സി കോമ്പൗണ്ടിൽ താമസിക്കുന്ന സിയാദിനെയാണ് ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

കൊല്ലം: **[**ശക്തികുളങ്ങരയിൽ ഹോൾസെയിൽ മത്സ്യവിൽപ്പന കട കുത്തിത്തുറന്ന് 80,000 രൂപയുടെ സാധനങ്ങൾ കവർന്ന കേസിൽ പ്രതി പിടിയിൽ. പള്ളിത്തോട്ടം എച്ച് ആൻഡ് സി കോമ്പൗണ്ടിൽ താമസിക്കുന്ന സിയാദിനെയാണ് ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്.

ശക്തികുളങ്ങര ആൽത്തറമൂട്ടിൽ പ്രവർത്തിക്കുന്ന, ആലാട്ടുകാവ് നഗർ സ്വദേശി ബിജുവിന്റെ ഉടമസ്ഥതയിലുള്ള കടയിലായിരുന്നു മോഷണം. കഴിഞ്ഞ കുറച്ചുനാളുകളായി അടഞ്ഞുകിടക്കുകയായിരുന്ന കടയുടെ ഷീറ്റ് മുറിച്ചുമാറ്റിയാണ് പ്രതി അകത്തുകയറിയത്. കടയിൽ സൂക്ഷിച്ചിരുന്ന വയറിംഗ് കേബിളുകൾ, സീലിംഗ് ഫാൻ, ടേബിൾ ഫാൻ, അലുമിനിയം ചരുവങ്ങൾ, സ്റ്റീൽ പാത്രങ്ങൾ എന്നിവയാണ് പ്രതി കവർന്നത്.

ഉടമ ബിജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശക്തികുളങ്ങര ഇൻസ്‌പെക്ടർ പ്രസാദിന്റെ നേതൃത്വത്തിൽ എസ്.ഐ റസൽ ജോർജ്, എസ്.സി.പി.ഒ അഖിൽ രാജ്, സി.പി.ഓമാരായ മനു, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362699/42-year-old-arrested-for-breaking-into-fish-shop-and-stealing)