---
title: "മുഖം മറച്ചൊരാൾ കടയിലേക്ക് കയറിവന്നു, സംസാരിക്കുന്നതിനിടെ പെട്ടെന്ന് വെടിയുതിർത്തു; വിർജീനിയയിൽ ഇന്ത്യൻ വംശജയ്ക്ക് ദാരുണാന്ത്യം"
english_title: "A man with a mask on entered the store and suddenly opened fire while talking; Indian-origin man dies tragically in Virginia"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361936/a-man-with-a-mask-on-entered-the-store-and-suddenly-opened-fire-while-talking-indian-origin-man-dies-tragically-in-virginia"
published_at: "2026-05-26T15:57:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a157615ece4c_crime.jpg"
keywords: ["Latest News", "Virginia Shooting", "US"]
---

# മുഖം മറച്ചൊരാൾ കടയിലേക്ക് കയറിവന്നു, സംസാരിക്കുന്നതിനിടെ പെട്ടെന്ന് വെടിയുതിർത്തു; വിർജീനിയയിൽ ഇന്ത്യൻ വംശജയ്ക്ക് ദാരുണാന്ത്യം

> **Lead Summary:** വിർജീനിയ: അമേരിക്കയിലെ വിർജീനിയയിൽ സൂപ്പർമാർക്കറ്റിൽ നടന്ന കവർച്ചാ ശ്രമത്തിനിടയിൽ ഗുജറാത്ത് സ്വദേശിനിയായ ഇന്ത്യൻ വംശജ വെടിയേറ്റു മരിച്ചു. കഴിഞ്ഞ പത്തു വർഷമായി ഈ സൂപ്പർമാർക്കറ്റിൽ ജീവനക്കാരിയായിരുന്ന 45 കാരി മേഘ്‌നാബെൻ പട്ടേൽ ആണ് കൊല്ലപ്പെട്ടത്. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലുള്ള ജന്ത്രാൽ സ്വദേശിനിയാണ് ഇവർ..

## Article Content

വിർജീനിയ: അമേരിക്കയിലെ വിർജീനിയയിൽ സൂപ്പർമാർക്കറ്റിൽ നടന്ന കവർച്ചാ ശ്രമത്തിനിടയിൽ ഗുജറാത്ത് സ്വദേശിനിയായ ഇന്ത്യൻ വംശജ വെടിയേറ്റു മരിച്ചു. കഴിഞ്ഞ പത്തു വർഷമായി ഈ സൂപ്പർമാർക്കറ്റിൽ ജീവനക്കാരിയായിരുന്ന 45 കാരി മേഘ്‌നാബെൻ പട്ടേൽ ആണ് കൊല്ലപ്പെട്ടത്. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലുള്ള ജന്ത്രാൽ സ്വദേശിനിയാണ് ഇവർ..

കടയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് ഈ ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. മുഖം മറച്ചൊരാൾ ആളൊഴിഞ്ഞ കടയിലേക്ക് കയറിവരികയും കൗണ്ടറിലുണ്ടായിരുന്ന മേഘ്‌നാബെന്നുമായി സംസാരിക്കുകയും ചെയ്തു. സംഭാഷണത്തിനിടയിൽ പെട്ടെന്ന് പോക്കറ്റിൽ നിന്ന് തോക്കെടുത്ത് അയാൾ അവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് കടയിലെ ചില സാധനങ്ങൾ നിലത്തിട്ട് അയാൾ അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. മരണപ്പെട്ട മേഘ്‌നാബെൻ ഭർത്താവ് ഉപേന്ദ്രഭായ് പട്ടേലിനും മകൾ നക്ഷീബെൻ മകൻ സ്മിത് എന്നിവർക്കുമൊപ്പമാണ് അമേരിക്കയിൽ താമസിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361936/a-man-with-a-mask-on-entered-the-store-and-suddenly-opened-fire-while-talking-indian-origin-man-dies-tragically-in-virginia)