---
title: "'പാണക്കാട് തലയിൽ മുണ്ടിട്ട് പോയ വിദ്വാന്മാരാണ് ഇപ്പോൾ തങ്ങളെ കുറ്റം പറയാൻ നിൽക്കുന്നത്, യുഡിഎഫിൽ എല്ലാവരും ഒറ്റക്കെട്ടാണ്' - കെ മുരളീധരൻ"
english_title: "Everyone in the UDF is united, K Muraleedharan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359481/everyone-in-the-udf-is-united-k-muraleedharan"
published_at: "2026-05-15T07:55:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06846c06eed_wedding.jpg"
keywords: []
---

# 'പാണക്കാട് തലയിൽ മുണ്ടിട്ട് പോയ വിദ്വാന്മാരാണ് ഇപ്പോൾ തങ്ങളെ കുറ്റം പറയാൻ നിൽക്കുന്നത്, യുഡിഎഫിൽ എല്ലാവരും ഒറ്റക്കെട്ടാണ്' - കെ മുരളീധരൻ

> **Lead Summary:** **തൃശ്ശൂർ : **രമേശ് ചെന്നിത്തല ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കും, യുഡിഎഫിൽ എല്ലാവരും ഒറ്റക്കെട്ടാണെന്ന് നിയുക്ത എംഎൽഎ കെ മുരളീധരൻ.

## Article Content

**തൃശ്ശൂർ : **രമേശ് ചെന്നിത്തല ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കും, യുഡിഎഫിൽ എല്ലാവരും ഒറ്റക്കെട്ടാണെന്ന് നിയുക്ത എംഎൽഎ കെ മുരളീധരൻ.

രമേശ് ക്യാബിനറ്റിൽ വരണമെന്നതാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും കെ മുരളീധരൻ പറഞ്ഞു. പരാജയം അം​ഗീകരിക്കുന്നതിന് പകരം സിപിഐഎമ്മിന്റ അവസാനത്തെ അടവാണ് പ്രചരിക്കുന്നതെന്ന് അദേഹം വിമർശിച്ചു. മുഖ്യമന്ത്രിയായി താൻ വോട്ട് ചെയ്തത് വി ഡി സതീശനെന്ന് വെളിപ്പെടുത്തി എന്ന് കെ മുരളീധരൻ.

വി ഡി സതീശൻ മുഖ്യമന്ത്രിയായി വരണമെന്നായിരുന്നു മണ്ഡലത്തിലെ ജനങ്ങളുടെ പൊതുവികാരം. തന്റെ മണ്ഡലത്തിലും തിരഞ്ഞെടുപ്പ് കഴിഞ്ഞ് പോകുന്ന സമയത്ത് ജനങ്ങൾ അത് തന്നെയാണ് പറഞ്ഞതെന്ന് കെ മുരളീധരൻ പറഞ്ഞു.

ബിജെപി കേരളത്തിൽ ക്ലെച്ച് പിടിക്കാൻ പോകുന്നില്ല. പാണക്കാട് തലയിൽ മുണ്ടിട്ട് പോയ വിദ്വാന്മാരാണ് ഇപ്പോൾ തങ്ങളെ കുറ്റം പറയാൻ നിൽക്കുന്നതെന്ന് കെ മുരളീധരൻ പറഞ്ഞു.

പ്രതിപക്ഷ നേതാവായിട്ട് പിണറായി വിജയൻ തന്നെ ഇരിക്കുന്നതാണ് യുഡിഎഫിന് സൗകര്യം. മുഖ്യമന്ത്രിയായിരുന്നപ്പോൾ 102 സീറ്റ് കിട്ടി. പ്രതിപക്ഷ നേതാവാകുമ്പോൾ നിയമസഭ തൂത്തുവരുന്ന അവസ്ഥയിൽ ഞങ്ങളെത്തും. ശക്തമായ പ്രതിപക്ഷം വേണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് കെ മുരളീധരൻ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359481/everyone-in-the-udf-is-united-k-muraleedharan)