---
title: "ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്....! കണ്ണൂരിൽ നിയന്ത്രണം വിട്ട ലോറി കുളത്തിലേക്ക് മറിഞ്ഞു, ആർക്കും പരിക്കില്ല"
english_title: "Lorry loses control and falls into pond in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358955/lorry-loses-control-and-falls-into-pond-in-kannur"
published_at: "2026-05-12T16:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a03046909477_accident.jpg"
keywords: []
---

# ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്....! കണ്ണൂരിൽ നിയന്ത്രണം വിട്ട ലോറി കുളത്തിലേക്ക് മറിഞ്ഞു, ആർക്കും പരിക്കില്ല

> **Lead Summary:** **കണ്ണൂർ: ( **[www.truevisionnews.com]** )** കണ്ണൂർ ടൗണിനടുത്തുള്ള മക്കാനി ആനക്കുളത്തിലേക്ക് ലോറി മറിഞ്ഞു. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് മുന്നോട്ട് ഉരുണ്ട ലോറി കുളത്തിലേക്ക് വീഴുകയിരുന്നു. ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു സംഭവം. അപകടസമയത്ത് കുളത്തിൽ കുട്ടികൾ കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടയുടൻ ഡ്രൈവർ ബഹളം വെച്ചതിനെ തുടർന്ന് കുട്ടികൾ ഉൾപ്പെടെയുള്ളവർ ഓടിമാറിയതിനാലാണ് ദുരന്തം ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കുകളോ ആളപായമോ ഇല്ല.

## Article Content

**കണ്ണൂർ: ( **[www.truevisionnews.com]** )** കണ്ണൂർ ടൗണിനടുത്തുള്ള മക്കാനി ആനക്കുളത്തിലേക്ക് ലോറി മറിഞ്ഞു. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് മുന്നോട്ട് ഉരുണ്ട ലോറി കുളത്തിലേക്ക് വീഴുകയിരുന്നു. ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു സംഭവം. അപകടസമയത്ത് കുളത്തിൽ കുട്ടികൾ കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടയുടൻ ഡ്രൈവർ ബഹളം വെച്ചതിനെ തുടർന്ന് കുട്ടികൾ ഉൾപ്പെടെയുള്ളവർ ഓടിമാറിയതിനാലാണ് ദുരന്തം ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കുകളോ ആളപായമോ ഇല്ല.

കുളത്തിന് മുകളിലുള്ള കുത്തനെയുള്ള റോഡിൽ നിന്നും ലോഡ് ഇറക്കുന്നതിനും കയറ്റുന്നതിനുമായി നിർത്തിയിട്ടിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറി ഉരുണ്ട് പോകാതിരിക്കാൻ ടയറിന്റെ മുൻപിൽ കട്ട വെച്ചിട്ടുണ്ടായിരുന്നു. എന്നാൽ പെട്ടെന്ന് വണ്ടിയുടെ നിയന്ത്രണം വിട്ട് മുന്നോട്ടേക്ക് പോയി ആനക്കുളത്തിലേക്ക് പതിക്കുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358955/lorry-loses-control-and-falls-into-pond-in-kannur)