---
title: "രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്: പോലീസ് കുറ്റപത്രം സമർപ്പിച്ചു"
english_title: "Third rape case against Rahul Mangkootatil: Police files chargesheet"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357896/Third-rape-case-against-Rahul-Mangkootatil-Police-files-chargesheet"
published_at: "2026-05-07T12:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc3c4a6fb46_dwsetgf.jpg"
keywords: []
---

# രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്: പോലീസ് കുറ്റപത്രം സമർപ്പിച്ചു

> **Lead Summary:** പത്തനംതിട്ട:**[ ** രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവല്ല ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത് നാല് മാസത്തിന് ശേഷമാണ് ഈ നടപടി.

## Article Content

പത്തനംതിട്ട:**[ ** രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവല്ല ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത് നാല് മാസത്തിന് ശേഷമാണ് ഈ നടപടി.

വിദേശത്ത് താമസിക്കുന്ന മലയാളിയായ മുപ്പത്തിയൊന്നുകാരിയുടെ പരാതിയിൽ കഴിഞ്ഞ ജനുവരി 10-നാണ് രാഹുൽ അറസ്റ്റിലായത്. ഷൊർണൂരിലെ ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട കോടതി റിമാൻഡ് ചെയ്തിരുന്നു. ബലാത്സംഗം, ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കൽ, ശാരീരിക-മാനസിക പീഡനം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് കുറ്റപത്രത്തിലുള്ളത്.

എന്നാൽ, തനിക്കെതിരെയുള്ള ആരോപണങ്ങൾ രാഹുൽ നിഷേധിച്ചു. പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നാണ് രാഹുലിന്റെ വാദം. ഇതിനെ സാധൂകരിക്കുന്ന ഇലക്ട്രോണിക് തെളിവുകൾ ഉൾപ്പെടെ അദ്ദേഹം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. നേരത്തെ രണ്ട് ബലാത്സംഗ കേസുകൾ കൂടി രാഹുലിനെതിരെ നിലവിലുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357896/Third-rape-case-against-Rahul-Mangkootatil-Police-files-chargesheet)