---
title: "'സംസ്ഥാനത്ത് വർഗീയത ശക്തിപ്പെട്ടതിന്റെ പ്രതിഫലനമാണ് ഈ ജനവിധി' - എ. വിജയരാഘവൻ"
english_title: "'This verdict is a reflection of the strengthening of communalism in the state' - AVijayaraghavan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357450/this-verdict-is-a-reflection-of-the-strengthening-of-communalism-in-the-state-avijayaraghavan"
published_at: "2026-05-05T13:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f9a92495988_viyhj.jpg"
keywords: []
---

# 'സംസ്ഥാനത്ത് വർഗീയത ശക്തിപ്പെട്ടതിന്റെ പ്രതിഫലനമാണ് ഈ ജനവിധി' - എ. വിജയരാഘവൻ

> **Lead Summary:** **തൃശൂർ: **കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വോട്ടർമാരുടെ തീരുമാനത്തെ പരിഹസിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. സംസ്ഥാനത്ത് വർഗീയത ശക്തിപ്പെട്ടതിന്റെ പ്രതിഫലനമാണ് ഈ ജനവിധിയെന്നും, ഇതിനെ ഒരു സ്വാഭാവിക രാഷ്ട്രീയ വിജയമായി കാണാൻ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

## Article Content

**തൃശൂർ: **കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വോട്ടർമാരുടെ തീരുമാനത്തെ പരിഹസിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. സംസ്ഥാനത്ത് വർഗീയത ശക്തിപ്പെട്ടതിന്റെ പ്രതിഫലനമാണ് ഈ ജനവിധിയെന്നും, ഇതിനെ ഒരു സ്വാഭാവിക രാഷ്ട്രീയ വിജയമായി കാണാൻ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

 തെരഞ്ഞെടുപ്പ് വിധി കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തിൽ ഉണ്ടാക്കാൻ പോകുന്ന മാറ്റങ്ങളിൽ വലിയ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാത്തരം വർഗീയ ചിന്താഗതികളെയും രാകി മിനുക്കിയെടുത്താണ് ഈ വിജയം നിർമിച്ചെടുത്തതെന്നാണ് വിജയരാഘവന്റെ പ്രധാന പരിഹാസം.

വർഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ തെരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ചെലുത്തിയെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടിയിൽ നിന്നും പുറത്തുപോയവർ ജയിച്ചു എന്നത് ഒരു വസ്തുതയാണെന്ന് സമ്മതിച്ച അദ്ദേഹം, അത്തരം വിജയങ്ങൾ കേരളത്തിന്റെ മതനിരപേക്ഷ സ്വഭാവത്തിന് വെല്ലുവിളിയാണെന്ന നിലപാടാണ് സ്വീകരിച്ചത്.

ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടായ സാഹചര്യത്തിൽ, വർഗീയ ശക്തികൾക്കെതിരായ പോരാട്ടം ശക്തമായി തുടരുമെന്ന് വിജയരാഘവൻ വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൃത്യമായ രാഷ്ട്രീയ വിശകലനം നടത്തിയ ശേഷം പാർട്ടി കൂടുതൽ പ്രതികരണങ്ങൾ നടത്തുമെന്നാണ് സൂചന. കേരളത്തിന്റെ ഭാവി രാഷ്ട്രീയത്തെ സംബന്ധിച്ച് ഗൗരവകരമായ ചർച്ചകൾക്ക് ഈ പ്രസ്താവന വഴിതുറന്നിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357450/this-verdict-is-a-reflection-of-the-strengthening-of-communalism-in-the-state-avijayaraghavan)