---
title: "'ജയവും പരാജയവും ഒരേ മനസോടെ സ്വീകരിക്കുന്നു, പിന്തുണച്ച എല്ലാവർക്കും നന്ദി' -വീണ ജോർജ്"
english_title: "Assembly elections: Veena George thanks the people of the constituency"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357324/assembly-elections-veena-george-thanks-the-people-of-the-constituency"
published_at: "2026-05-04T21:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f8c4c32717c_veena.jpg"
keywords: []
---

# 'ജയവും പരാജയവും ഒരേ മനസോടെ സ്വീകരിക്കുന്നു, പിന്തുണച്ച എല്ലാവർക്കും നന്ദി' -വീണ ജോർജ്

> **Lead Summary:** **പത്തനംതിട്ട: **നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മണ്ഡലത്തിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് വീണ ജോർജ്. പിന്തുണച്ച എല്ലാവർക്കും നന്ദിയെന്നും ജയവും പരാജയവും ഒരേ മനസോടെ സ്വീകരിക്കുന്നുവെന്നും വീണാ ജോർജ് പറഞ്ഞു.

## Article Content

**പത്തനംതിട്ട: **നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മണ്ഡലത്തിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് വീണ ജോർജ്. പിന്തുണച്ച എല്ലാവർക്കും നന്ദിയെന്നും ജയവും പരാജയവും ഒരേ മനസോടെ സ്വീകരിക്കുന്നുവെന്നും വീണാ ജോർജ് പറഞ്ഞു.

വികസനമെന്നത് സ്വപ്‌നം മാത്രമായിരുന്ന ആറന്മുളയെ വികസനസ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുന്ന മണ്ഡലമാക്കാൻ കഴിഞ്ഞുവെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു.

***'പിന്തുണച്ച എല്ലാവർക്കും നന്ദി. ജയവും പരാജയവും ഒരേ മനസോടെ സ്വീകരിക്കുന്നു. 2016ല്‍, പുതിയ ആറന്മുള മണ്ഡലത്തിൽ ആദ്യമായിട്ടാണ്, (പത്തനംതിട്ടയില്‍ അരനൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായി ) ഇടതുപക്ഷ ജനാധിപത്യ മുന്നണി നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ ജയിക്കുന്നത്.***

*** അന്ന് 7646 വോട്ടിന്റെ ഭൂരിപക്ഷം നേടി. 2021ല്‍ 19003 ഭൂരിപക്ഷത്തോടെ വിജയം ആവര്‍ത്തിച്ചു. 10 വര്‍ഷം അങ്ങേയറ്റം ആത്മാര്‍ത്ഥമായി, സത്യസന്ധമായി മണ്ഡലത്തിന് വേണ്ടി അഴിമതി രഹിതമായി പ്രവര്‍ത്തിച്ചു. ***

***വികസനമെന്നത് സ്വപ്‌നം മാത്രമായിരുന്ന ആറന്മുളയെ വികസനസ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുന്ന മണ്ഡലമാക്കാൻ കഴിഞ്ഞു. എല്ലാ പ്രതിസന്ധികളിലും ഒപ്പം നിന്ന പ്രിയപ്പെട്ടവർക്ക് നന്ദി.  ***

***ജനവിധി അംഗീകരിക്കുന്നു. ആറന്മുളയിൽ ഈ കാലയളവിൽ തുടങ്ങിവെച്ച വികസനപ്രവർത്തനങ്ങൾ തുടരുമെന്ന് പ്രതീക്ഷിക്കുന്നു';*** എന്നാണ് വീണ ജോർജ് ഫേസ്ബുക്കിൽ കുറിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357324/assembly-elections-veena-george-thanks-the-people-of-the-constituency)