---
title: "'ഇത് തിരിച്ചുവരവാണ്, ജനങ്ങള്‍ക്ക് നന്ദി' -വി.ടി ബല്‍റാം"
english_title: "UDF makes huge progress in the state, VT Balram responds"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357208/udf-makes-huge-progress-in-the-state-vt-balram-responds"
published_at: "2026-05-04T11:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f8350d19014_cong.jpg"
keywords: []
---

# 'ഇത് തിരിച്ചുവരവാണ്, ജനങ്ങള്‍ക്ക് നന്ദി' -വി.ടി ബല്‍റാം

> **Lead Summary:** **പാലക്കാട്: **സംസ്ഥാനത്ത് യുഡിഎഫ് വന്‍ മുന്നേറ്റം നടത്തുന്നതിനിടെ പ്രതികരണവുമായി വി.ടി ബല്‍റാം. ഇത് തിരിച്ചുവരവാണെന്നും ജനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും വിടി ബല്‍റാം പ്രതികരിച്ചു.

## Article Content

**പാലക്കാട്: **സംസ്ഥാനത്ത് യുഡിഎഫ് വന്‍ മുന്നേറ്റം നടത്തുന്നതിനിടെ പ്രതികരണവുമായി വി.ടി ബല്‍റാം. ഇത് തിരിച്ചുവരവാണെന്നും ജനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും വിടി ബല്‍റാം പ്രതികരിച്ചു.

തൃത്താല മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മന്ത്രിയുമായ എംബിരാജേഷിനെതിരെ ലീഡെടുത്തതിന് പിന്നാലെയാണ് ബല്‍റാമിന്റെ പ്രതികരണം.

തൃത്താലയില്‍ രണ്ടായിരത്തിലേറെ വോട്ടുകള്‍ക്കാണ് വിടിബല്‍റാം മുന്നേറുന്നത്. കേരളം മൊത്തമെടുത്താല്‍ യുഡിഎഫ് മുന്നേറുന്ന സീറ്റുകളുടെ എണ്ണം 100 ലേക്ക് അടുക്കുയാണ്.

എല്‍.ഡി.എഫ് 40നടുത്ത് സീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നത്. മുഖ്യമന്ത്രി പിണറായി വിജയനടക്കം എല്‍ഡിഎഫിന്റെ മന്ത്രിമാരുള്‍പ്പടെ പിന്നിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357208/udf-makes-huge-progress-in-the-state-vt-balram-responds)