---
title: " മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ കവർച്ചാക്കേസ് പ്രതികള്‍ ചാടിപ്പോയി; ഒരാളെ പിടികൂടി, രണ്ടാമത്തെ പ്രതിക്കായി തെരച്ചിൽ "
english_title: " theft case accused escape from custody in kochi one person apprehended "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355605/theft-case-accused-escape-from-custody-in-kochi-one-person-apprehended"
published_at: "2026-04-26T21:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ee32f28e75a_escape.jpg"
keywords: []
---

#  മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ കവർച്ചാക്കേസ് പ്രതികള്‍ ചാടിപ്പോയി; ഒരാളെ പിടികൂടി, രണ്ടാമത്തെ പ്രതിക്കായി തെരച്ചിൽ 

> **Lead Summary:** കൊച്ചി: കടവന്ത്രയിൽ മോഷണക്കേസ് പ്രതികൾ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിന്റെ ഭാഗമായി തെളിവെടുപ്പിനായി വടക്കൻ പറവൂരിലുള്ള വീട്ടിൽ എത്തിച്ചപ്പോഴാണ് നാടകീയമായ സംഭവം. രണ്ട് പ്രതികളാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

## Article Content

കൊച്ചി: കടവന്ത്രയിൽ മോഷണക്കേസ് പ്രതികൾ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിന്റെ ഭാഗമായി തെളിവെടുപ്പിനായി വടക്കൻ പറവൂരിലുള്ള വീട്ടിൽ എത്തിച്ചപ്പോഴാണ് നാടകീയമായ സംഭവം. രണ്ട് പ്രതികളാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഉടൻ തന്നെ പിന്തുടർന്ന പൊലീസ് സംഘം ഒരാളെ പിടികൂടി. ആലപ്പുഴ നൂറനാട് സ്വദേശിയായ സൂരജിനെയാണ് പൊലീസ് സാഹസികമായി കീഴ്പ്പെടുത്തിയത്. ഇയാളെ നിലവിൽ ചോദ്യം ചെയ്തുവരികയാണ്.

രണ്ടാമത്തെ പ്രതിയായ പത്തനംതിട്ട പഴകുളം സ്വദേശി റസൽ ഇനിയും പിടിയിലായിട്ടില്ല. ഇയാൾക്കായി പ്രദേശത്തും പരിസര ജില്ലകളിലും പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. പ്രധാന റോഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും നിരീക്ഷണം ഏർപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355605/theft-case-accused-escape-from-custody-in-kochi-one-person-apprehended)