---
title: "സ്ത്രീകളെ ഉപദ്രവിക്കുന്നത് ഹോബി; വീട്ടമ്മയെ കടന്നുപിടിച്ചത് തടഞ്ഞ ഭർത്താവിന്റെ കൈപ്പത്തി വെട്ടി, പ്രതി അറസ്റ്റിൽ"
english_title: "Husband's hand cut off for stopping housewife from entering, suspect arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/355039/husbands-hand-cut-off-for-stopping-housewife-from-entering-suspect-arrested"
published_at: "2026-04-23T15:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9f31254f5b_suspect_arrested.jpg"
keywords: []
---

# സ്ത്രീകളെ ഉപദ്രവിക്കുന്നത് ഹോബി; വീട്ടമ്മയെ കടന്നുപിടിച്ചത് തടഞ്ഞ ഭർത്താവിന്റെ കൈപ്പത്തി വെട്ടി, പ്രതി അറസ്റ്റിൽ

> **Lead Summary:** ആലപ്പുഴ: വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചത് തടഞ്ഞ ഭർത്താവിൻ്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ പ്രതി പോലീസിനെ കണ്ട് ആറ്റിൽ ചാടി. മുങ്ങിത്താഴ്ന്ന പ്രതിയെ സാഹസികമായി രക്ഷപ്പെടുത്തിയ പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തു. പള്ളിപ്പാട് സ്വദേശി ഷിബുവാണ് ഹരിപ്പാട് പോലീസിൻ്റെ പിടിയിലായത്.

## Article Content

ആലപ്പുഴ: വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചത് തടഞ്ഞ ഭർത്താവിൻ്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ പ്രതി പോലീസിനെ കണ്ട് ആറ്റിൽ ചാടി. മുങ്ങിത്താഴ്ന്ന പ്രതിയെ സാഹസികമായി രക്ഷപ്പെടുത്തിയ പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തു. പള്ളിപ്പാട് സ്വദേശി ഷിബുവാണ് ഹരിപ്പാട് പോലീസിൻ്റെ പിടിയിലായത്.

മാന്നാർ പോലീസ് സ്റ്റേഷൻ പരിധിയിലെ 107 പടശേഖരത്തിന് സമീപമുള്ള മോട്ടോർ തറയിൽ ഷിബു ഒളിവിൽ കഴിയുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് പരിശോധനയ്‌ക്കെത്തിയ പോലീസ് സംഘത്തെ കണ്ടതോടെ പ്രതി അച്ചൻകോവിലാറ്റിലേക്ക് ചാടുകയായിരുന്നു. ആറ്റിൽ മുങ്ങിത്താഴ്ന്ന ഇയാളെ പോലീസ് ഉദ്യോഗസ്ഥർ വെള്ളത്തിലിറങ്ങി രക്ഷപ്പെടുത്തി കരയ്‌ക്കെത്തിക്കുകയായിരുന്നു.

എന്നാൽ ആറിന്‍റെ എല്ലാ വശങ്ങളിലും നേരത്തെ തന്നെ നിലയുറപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർ പ്രതി രക്ഷപ്പെടില്ലെന്ന് ഉറപ്പുവരുത്തി. ഏറെ നേരം നീന്തിയതിനെത്തുടർന്ന് അവശനായി ആറ്റിൽ മുങ്ങിപ്പോകാൻ തുടങ്ങിയ ഷിബുവിനെ പൊലീസുകാര്‍ ചേർന്ന് രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു. മദ്യപിച്ച് സ്ത്രീകളെ അസഭ്യം പറയുന്നതും കടന്നുപിടിക്കുന്നതും പതിവാക്കിയ ഇയാൾ മറ്റ് നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/355039/husbands-hand-cut-off-for-stopping-housewife-from-entering-suspect-arrested)