---
title: "'എൽ ഡി എഫ്'  ഒരു ഡസൻ മന്ത്രിമാർ തോൽക്കും യു ഡി എഫ് നൂറിലധികം സീറ്റുകൾ നേഡും  വി ഡി സതിശൻ"
english_title: "'LDF' will lose a dozen ministers, UDF will win more than 100 seats  VD Sathisan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351703/ldf-will-lose-a-dozen-ministers-udf-will-win-more-than-100-seats-vd-sathisan"
published_at: "2026-04-05T15:12:00+05:30"
category: "Thiruvananthapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d22f1684f76_aestr.jpg"
keywords: []
---

# 'എൽ ഡി എഫ്'  ഒരു ഡസൻ മന്ത്രിമാർ തോൽക്കും യു ഡി എഫ് നൂറിലധികം സീറ്റുകൾ നേഡും  വി ഡി സതിശൻ

> **Lead Summary:** തിരുവനന്തപുരം: **[**വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മന്ത്രിസഭയിലെ പന്ത്രണ്ടോളം മന്ത്രിമാർ പരാജയപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

## Article Content

തിരുവനന്തപുരം: **[**വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മന്ത്രിസഭയിലെ പന്ത്രണ്ടോളം മന്ത്രിമാർ പരാജയപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

യുഡിഎഫിന് നൂറിലധികം സീറ്റുകൾ ലഭിക്കുമെന്നും പോളിങ് കഴിയുന്നതോടെ ഇതിൽ കൂടുതൽ വ്യക്തത വരുമെന്നും സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് നിലവിലുള്ള ഒരു സീറ്റ് എട്ടായി ഉയരും. കൊല്ലത്തും സമാനമായ മുന്നേറ്റമുണ്ടാകും. കാസർകോട് മുതൽ എറണാകുളം വരെയുള്ള വോട്ടെണ്ണിക്കഴിയുമ്പോൾ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

 സംസ്ഥാനത്ത് അതിശക്തമായ ഭരണവിരുദ്ധ വികാരമാണ് നിലനിൽക്കുന്നത്. സിപിഐഎം നുണപ്രചാരണമാണ് നടത്തുന്നതെന്നും കോൺഗ്രസ് പുറത്തുവിട്ട കണക്കുകൾ കള്ളമാണെന്ന് ആർക്കും പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വയനാട് പുനരധിവാസത്തിനായുള്ള അക്കൗണ്ട് വിവരങ്ങൾ പുറത്തുവിട്ടതോടെ ആശയക്കുഴപ്പങ്ങൾ നീങ്ങിയതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. പുനരധിവാസത്തിനായി എഐസിസി, കെപിസിസി ഫണ്ടുകളിൽ നിന്ന് പണം ലഭ്യമാക്കും. തുക നൽകാൻ സന്നദ്ധത പ്രകടിപ്പിക്കുന്ന മറ്റുള്ളവരിൽ നിന്നും പണം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351703/ldf-will-lose-a-dozen-ministers-udf-will-win-more-than-100-seats-vd-sathisan)