---
title: "'കോണ്‍ഗ്രസ്സിനെ ജനം വിശ്വസിക്കില്ല,   ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ടെന്ന് പറയാന്‍ യുഡിഎഫിനെ താന്‍ വെല്ലുവിളിക്കുകയാണ്' - എം വി ഗോവിന്ദന്‍"
english_title: "People including Shafi Parambil are conducting communal campaign for FatimaTehli in Perambra: MVGovindan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/351552/people-including-shafi-parambil-are-conducting-communal-campaign-for-fatimatehli-in-perambra-mvgovindan-new"
published_at: "2026-04-04T16:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d0eb42969a9_mv.jpg"
keywords: []
---

# 'കോണ്‍ഗ്രസ്സിനെ ജനം വിശ്വസിക്കില്ല,   ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ടെന്ന് പറയാന്‍ യുഡിഎഫിനെ താന്‍ വെല്ലുവിളിക്കുകയാണ്' - എം വി ഗോവിന്ദന്‍

> **Lead Summary:** **കണ്ണൂര്‍ : **എസ്ഡിപിഐ വോട്ട് സിപിഐഎമ്മിന് ആവശ്യമില്ല.** **കോണ്‍ഗ്രസിന്റെ ഡീല്‍ ആരോപണത്തിന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആര്‍എസ്എസുമായോ എസ്ഡിപിഐയുമായോ സിപിഐഎമ്മിന് ഒരു ബന്ധവുമില്ലെന്നും ഇനി ബന്ധം ഉണ്ടാവുകയുമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

## Article Content

**കണ്ണൂര്‍ : **എസ്ഡിപിഐ വോട്ട് സിപിഐഎമ്മിന് ആവശ്യമില്ല.** **കോണ്‍ഗ്രസിന്റെ ഡീല്‍ ആരോപണത്തിന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആര്‍എസ്എസുമായോ എസ്ഡിപിഐയുമായോ സിപിഐഎമ്മിന് ഒരു ബന്ധവുമില്ലെന്നും ഇനി ബന്ധം ഉണ്ടാവുകയുമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

എസ്ഡിപിഐ വോട്ട് സിപിഐഎമ്മിന് ആവശ്യമില്ലെന്നും വോട്ട് നല്‍കാമെന്ന് എസ്ഡിപിഐ പറഞ്ഞിട്ടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ടെന്ന് പറയാന്‍ യുഡിഎഫിനെ താന്‍ വെല്ലുവിളിക്കുകയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

കോണ്‍ഗ്രസ്സിനെ ജനം വിശ്വസിക്കില്ല. വയനാട് ചൂരല്‍മാല ഫണ്ട് മോഷ്ടിച്ചവരാണ് കോണ്‍ഗ്രസ്. രക്തസാക്ഷി ഫണ്ടില്‍ നിന്ന് ഒരണ പുറത്ത് പോയിട്ടില്ല ടി കെ ഗോവിന്ദന്റെ ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടും. ഗോവിന്ദനും കുഞ്ഞി കൃഷ്ണനും ജി സുധാകരനും യുഡിഎഫിന്റെ ഭാഗമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

പേരാമ്പ്രയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ലിയക്കായി യുഡിഎഫ് വര്‍ഗീയ പ്രചാരണം നടത്തിയെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു. ഷാഫി പറമ്പില്‍ അടക്കമുള്ളവര്‍ വര്‍ഗീയ പ്രചാരണം നടത്തുകയാണ്. ഇതിന്റെ പ്രതിഫലനമാണ് പുറത്തുവന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/351552/people-including-shafi-parambil-are-conducting-communal-campaign-for-fatimatehli-in-perambra-mvgovindan-new)