---
title: " 'നിർണായക ഘട്ടത്തിൽ പാർട്ടിക്കൊപ്പം നിൽക്കേണ്ടതുണ്ട്, സീറ്റ് കിട്ടാത്തവർ പാർട്ടി വിടരുത്, പോയാൽ അനുഭവിക്കേണ്ടി വരും' -  രമേശ് ചെന്നിത്തല"
english_title: "Ramesh Chennithala warns those who leave the congress party"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348784/ramesh-chennithala-warns-those-who-leave-the-congress-party"
published_at: "2026-03-20T14:59:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bd13e347933_ramesh_chennithala.jpg"
keywords: []
---

#  'നിർണായക ഘട്ടത്തിൽ പാർട്ടിക്കൊപ്പം നിൽക്കേണ്ടതുണ്ട്, സീറ്റ് കിട്ടാത്തവർ പാർട്ടി വിടരുത്, പോയാൽ അനുഭവിക്കേണ്ടി വരും' -  രമേശ് ചെന്നിത്തല

> **Lead Summary:** **തിരുവനന്തപുരം: **പാര്‍ട്ടി വിട്ട് പോകുന്നവർ പിന്നീട് അനുഭവിക്കേണ്ടി വരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സീറ്റിന് അർഹരായ നിരവധി ആളുകൾ പാർട്ടിയിലുണ്ടെന്നും സീറ്റ് ആഗ്രഹിച്ച പലർക്കും നിരാശ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയാണ് എല്ലാവരെയും വളർത്തിയതെന്നും നിർണായക ഘട്ടത്തിൽ പാർട്ടിക്കൊപ്പം നിൽക്കേണ്ടതുണ്ടെന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു. ഇത്തവണ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുമെന്നും തുടർന്ന് ആവശ്യമായ പരിഗണന എല്ലാവർക്കും നൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: **പാര്‍ട്ടി വിട്ട് പോകുന്നവർ പിന്നീട് അനുഭവിക്കേണ്ടി വരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സീറ്റിന് അർഹരായ നിരവധി ആളുകൾ പാർട്ടിയിലുണ്ടെന്നും സീറ്റ് ആഗ്രഹിച്ച പലർക്കും നിരാശ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയാണ് എല്ലാവരെയും വളർത്തിയതെന്നും നിർണായക ഘട്ടത്തിൽ പാർട്ടിക്കൊപ്പം നിൽക്കേണ്ടതുണ്ടെന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു. ഇത്തവണ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുമെന്നും തുടർന്ന് ആവശ്യമായ പരിഗണന എല്ലാവർക്കും നൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി.

സീറ്റ് കിട്ടാത്തതിന്റെ പേരിൽ ആരും പാർട്ടി വിടരുത്. വലിയ നേതാക്കൾ ഒന്നും പോയിട്ടില്ല. പാര്‍ട്ടി വിട്ട് പോകുന്നവർ പിന്നീട് അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ പ്രശ്നങ്ങളും കഴിഞ്ഞ ദിവസത്തോടെ പരിഹരിച്ചതായി നേതാവ് രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ജി സുധാകരന് യുഡിഎഫ് പിന്തുണ നൽകുമെന്ന് ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും രമേശ്‌ ചെന്നിത്തല അറിയിച്ചു. ജി സുധാകരനെ സിപിഎം കറിവേപ്പിലയാക്കി.

വ്യക്തതയുള്ള നിലപാടുള്ള നേതാവാണ് അദ്ദേഹം. സിപിഎം അദ്ദേഹത്തെ അവഗണിച്ചു. സിപിഎം കാണിച്ചത് ക്രൂരതയാണ്. വിജയിച്ചാൽ ജി സുധാകരൻ യുഡിഎഫിനൊപ്പമുണ്ടാകുമോ എന്ന ചോദ്യത്തിന് സുധാകരനെ പോലെ ഒരാളെ സംശയിക്കേണ്ടതില്ലെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. ജി സുധാകരനുമായി മുൻകൂട്ടി യാതൊരു ഡീലും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348784/ramesh-chennithala-warns-those-who-leave-the-congress-party)