---
title: "ചുവപ്പിൽ നിന്ന് കാവിയിലേക്ക്....! കാസര്‍കോട് സിപിഐ നേതാവ് ആര്‍എസ്എസ് വേദിയില്‍"
english_title: "Kasaragod CPI leader at RSS stage"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343954/kasaragod-cpi-leader-at-rss-stage-new"
published_at: "2026-02-24T14:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d6779a3af8_rss.jpg"
keywords: []
---

# ചുവപ്പിൽ നിന്ന് കാവിയിലേക്ക്....! കാസര്‍കോട് സിപിഐ നേതാവ് ആര്‍എസ്എസ് വേദിയില്‍

> **Lead Summary:** **കാസര്‍കോട്: **സിപിഐ നേതാവ് ആര്‍എസ്എസ് വേദിയില്‍. മീഞ്ച പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സുന്ദരി ഷെട്ടിയാണ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത്.

## Article Content

**കാസര്‍കോട്: **സിപിഐ നേതാവ് ആര്‍എസ്എസ് വേദിയില്‍. മീഞ്ച പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സുന്ദരി ഷെട്ടിയാണ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത്.

ഹൊസങ്കടിയില്‍ നടന്ന ഹിന്ദു ഏകത സമ്മേളനമായിരുന്നു വേദി. സിപിഐയുടെ പ്രാദേശിക നേതാവാണ് സുന്ദരി ഷെട്ടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തവണ കടമ്പാര്‍ വാര്‍ഡില്‍ നിന്ന് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 

സംഭവം വിവാദമായതോടെ സി.പി.ഐ ജില്ലാ നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്. പാർട്ടി തത്വങ്ങൾക്കും നയങ്ങൾക്കും വിരുദ്ധമായി സംഘപരിവാർ വേദിയിലെത്തിയ നേതാവിനോട് അടിയന്തര വിശദീകരണം തേടിയിട്ടുണ്ട്. അച്ചടക്ക നടപടിയുടെ ഭാഗമായി ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കാനും സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343954/kasaragod-cpi-leader-at-rss-stage-new)