---
title: "ജോലി വേണോ? പിന്നാക്ക വിഭാഗ വികസന വകുപ്പിൽ അവസരം; ക്ലറിക്കൽ തസ്തികകളിൽ ഉടൻ അപേക്ഷിക്കൂ..."
english_title: "Temporary appointment for clerical work"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341767/temporary-appointment-for-clerical-work-new"
published_at: "2026-02-13T14:13:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ee4ae081a1_job.jpg"
keywords: []
---

# ജോലി വേണോ? പിന്നാക്ക വിഭാഗ വികസന വകുപ്പിൽ അവസരം; ക്ലറിക്കൽ തസ്തികകളിൽ ഉടൻ അപേക്ഷിക്കൂ...

> **Lead Summary:** **ഇടുക്കി: **സർക്കാർ ജോലി സ്വപ്നം കാണുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം! പിന്നാക്ക വിഭാഗ വികസന വകുപ്പിന് കീഴിൽ ക്ലറിക്കൽ ജോലികൾക്കായി ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.

## Article Content

**ഇടുക്കി: **സർക്കാർ ജോലി സ്വപ്നം കാണുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം! പിന്നാക്ക വിഭാഗ വികസന വകുപ്പിന് കീഴിൽ ക്ലറിക്കൽ ജോലികൾക്കായി ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സുഗമമായ നടത്തിപ്പിനായി ഡയറക്ടറേറ്റിലും വിവിധ മേഖലാ ഓഫീസുകളിലുമായിട്ടാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

കൊല്ലം, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നീ മേഖലാ കാര്യാലയങ്ങളില്‍ ഒന്ന് വീതവും ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തില്‍ പരമാവധി 179 ദിവസത്തേക്ക് താല്‍ക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷാ ഫോമും വിജ്ഞാപനവും https://egrantz.kerala.gov.in/ എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341767/temporary-appointment-for-clerical-work-new)