---
title: "സോഷ്യൽ മീഡിയ വഴി സൗഹൃദം; യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി, ഓസ്‌ട്രേലിയൻ പൗരൻ അറസ്റ്റിൽ"
english_title: "Fraudsters promise jobs in Australia: Suspect arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341624/fraudsters-promise-jobs-in-australia-suspect-arrested"
published_at: "2026-02-12T18:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698dd0e29b5c4_JOB_FRAUD.jpg"
keywords: []
---

# സോഷ്യൽ മീഡിയ വഴി സൗഹൃദം; യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി, ഓസ്‌ട്രേലിയൻ പൗരൻ അറസ്റ്റിൽ

> **Lead Summary:** **കൊച്ചി: ( **[www.truevisionnews.com]** ) **ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത ഓസ്ട്രേലിയൻ പൗരനെ ആലുവ റൂറൽ പൊലീസ് പിടികൂടി. വിദേശത്ത് ഉയർന്ന ശമ്പളത്തിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ ഓസ്ട്രേലിയൻ സ്വദേശി സക്കിയുള്ള ഇസെഡ് പാർക്കർ ആണ് പിടിയിലായത്. തടിയിട്ടപറമ്പ് പൊലീസാണ് മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് ഇയാളെ അതിസാഹസികമായി കസ്റ്റഡിയിലെടുത്തത്.

## Article Content

**കൊച്ചി: ( **[www.truevisionnews.com]** ) **ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത ഓസ്ട്രേലിയൻ പൗരനെ ആലുവ റൂറൽ പൊലീസ് പിടികൂടി. വിദേശത്ത് ഉയർന്ന ശമ്പളത്തിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ ഓസ്ട്രേലിയൻ സ്വദേശി സക്കിയുള്ള ഇസെഡ് പാർക്കർ ആണ് പിടിയിലായത്. തടിയിട്ടപറമ്പ് പൊലീസാണ് മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് ഇയാളെ അതിസാഹസികമായി കസ്റ്റഡിയിലെടുത്തത്.

സോഷ്യൽ മീഡിയ വഴി സൗഹൃദം സ്ഥാപിച്ച് വിശ്വാസ്യത നേടിയെടുത്തായിരുന്നു ഇയാൾ യുവതിയിൽ നിന്നും പണം തട്ടിയത്. യുഎഇയിൽ ജോലി ചെയ്തിരുന്ന, നിലവിൽ പുക്കാട്ടുപടിയിൽ താമസിക്കുന്ന യുവതിയാണ് തട്ടിപ്പിനിരയായത്. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് പ്രതി പരാതിക്കാരിയെ പരിചയപ്പെട്ടത്.

ഓസ്ട്രേലിയയിലെ ഒരു പ്രശസ്ത കമ്പനിയുടെ സിഇഒ ആണെന്നാണ് ഇയാൾ യുവതിയെ വിശ്വസിപ്പിച്ചിരുന്നത്. തൻ്റെ കമ്പനിയിൽ തന്നെ ഉയർന്ന ശമ്പളത്തിൽ ജോലി നൽകാമെന്നും ഇതിനായി വിസ നടപടികൾക്കും മറ്റുമായി പണം ആവശ്യമാണെന്നും പറഞ്ഞ് പലപ്പോഴായി 5.80 ലക്ഷം രൂപ ഇയാൾ കൈക്കലാക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341624/fraudsters-promise-jobs-in-australia-suspect-arrested)