---
title: "കുംഭമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട 12-ന് തുറക്കും"
english_title: "Sabarimala temple to open on 12th for Kumbh month pujas"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341261/sabarimala-temple-to-open-on-12th-for-kumbh-month-pujas"
published_at: "2026-02-10T19:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698b371e004b6_12.jpg"
keywords: []
---

# കുംഭമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട 12-ന് തുറക്കും

> **Lead Summary:** കുംഭമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഫെബ്രുവരി 12-ന് വൈകിട്ട് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി. നടതുറന്ന് ദീപം തെളിയിക്കുന്നതോടെ പൂജകൾക്ക് തുടക്കമാകും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകരും.

## Article Content

കുംഭമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഫെബ്രുവരി 12-ന് വൈകിട്ട് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി. നടതുറന്ന് ദീപം തെളിയിക്കുന്നതോടെ പൂജകൾക്ക് തുടക്കമാകും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകരും.

കുംഭമാസം ഒന്നാം തീയതിയായ ഫെബ്രുവരി 13-ന് പുലർച്ചെ അഞ്ച് മണിക്കാണ് ദർശനം ആരംഭിക്കുന്നത്. കുംഭമാസ പൂജകളുടെ ഭാഗമായി ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ പ്രത്യേക പടിപൂജയും ഉണ്ടായിരിക്കും. അഞ്ച് ദിവസത്തെ വിശേഷാൽ പൂജകൾക്ക് ശേഷം ഫെബ്രുവരി 17-ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341261/sabarimala-temple-to-open-on-12th-for-kumbh-month-pujas)