---
title: "ഓവർനൈറ്റ് ഓട്‌സ്; തിരക്കേറിയ രാവിലെകൾക്ക് രുചികരമായ തുടക്കം"
english_title: "OVER NIGHT OATS"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340817/over-night-oats"
published_at: "2026-02-07T23:12:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69877a160690c_22.jpg"
keywords: []
---

# ഓവർനൈറ്റ് ഓട്‌സ്; തിരക്കേറിയ രാവിലെകൾക്ക് രുചികരമായ തുടക്കം

> **Lead Summary:** **രാ**വിലെ എഴുന്നേറ്റ് ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാൻ മടിയാണോ? എന്നാൽ തലേദിവസം 5 മിനിറ്റ് മാറ്റിവെച്ചാൽ മതി, പോഷകസമൃദ്ധമായ ഓവർനൈറ്റ് ഓട്‌സ് റെഡി. ഇതിന്റെ പ്രത്യേകത ഇത് പാകം ചെയ്യേണ്ടതില്ല എന്നതാണ്.

## Article Content

**രാ**വിലെ എഴുന്നേറ്റ് ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാൻ മടിയാണോ? എന്നാൽ തലേദിവസം 5 മിനിറ്റ് മാറ്റിവെച്ചാൽ മതി, പോഷകസമൃദ്ധമായ ഓവർനൈറ്റ് ഓട്‌സ് റെഡി. ഇതിന്റെ പ്രത്യേകത ഇത് പാകം ചെയ്യേണ്ടതില്ല എന്നതാണ്.

**ചേരുവകൾ **

ഓട്‌സ് - ½ കപ്പ്

പാൽ ½ കപ്പ്

ചിയാ വിത്തുകൾ - 1 ടേബിൾ സ്പൂൺ

തേൻ അല്ലെങ്കിൽ ഈന്തപ്പഴം - മധുരത്തിന് ആവശ്യമായത്

വാനില എസൻസ് - ഒരു തുള്ളി (രുചിക്ക്)

ഒരു ഗ്ലാസ് ജാറിലോ പാത്രത്തിലോ ഓട്‌സ്, പാൽ,  ചിയാ വിത്തുകൾ, മധുരം എന്നിവ ചേർത്ത് നന്നായി ഇളക്കുക. പാത്രം അടച്ചു വെച്ച് രാത്രി മുഴുവനോ അല്ലെങ്കിൽ കുറഞ്ഞത് 4 മണിക്കൂറോ ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഈ സമയത്തിനുള്ളിൽ ഓട്‌സ് പാലും മറ്റും ആഗിരണം ചെയ്ത് നല്ല സോഫ്റ്റ് ആയി മാറും. രാവിലെ കഴിക്കുന്നതിന് തൊട്ടുമുമ്പ് ഫ്രിഡ്ജിൽ നിന്ന് പുറത്തെടുത്ത് ഇതിലേക്ക് പഴങ്ങൾ (ആപ്പിൾ, പഴം, സ്ട്രോബെറി), നട്സ് (ബദാം, വാൾനട്ട്), അല്ലെങ്കിൽ അല്പം പീനട്ട് ബട്ടർ എന്നിവ ചേർക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340817/over-night-oats)