---
title: "ലോക്‌സഭയിൽ ഇന്നും പ്രതിഷേധക്കടൽ; രാഹുല്‍ ഗാന്ധിക്ക് സംസാരിക്കാന്‍ അവസരം നല്‍കണമെന്ന് വേണുഗോപാൽ, സഭ നിർത്തിവെച്ചു"
english_title: "India-US trade deal, Lok Sabha, Rahul Gandhi not allowed to speak"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/340071/india-us-trade-deal-lok-sabha-rahul-gandhi-not-allowed-to-speak"
published_at: "2026-02-04T12:50:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982f34ed363b_saba.jpg"
keywords: []
---

# ലോക്‌സഭയിൽ ഇന്നും പ്രതിഷേധക്കടൽ; രാഹുല്‍ ഗാന്ധിക്ക് സംസാരിക്കാന്‍ അവസരം നല്‍കണമെന്ന് വേണുഗോപാൽ, സഭ നിർത്തിവെച്ചു

> **Lead Summary:** **ന്യൂഡൽഹി: ** ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇന്നും ലോക്സഭ പ്രക്ഷുബ്ധമായി. സഭ സമ്മേളിച്ച നിമിഷം മുതൽ രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ രംഗത്തെത്തി.

## Article Content

**ന്യൂഡൽഹി: ** ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇന്നും ലോക്സഭ പ്രക്ഷുബ്ധമായി. സഭ സമ്മേളിച്ച നിമിഷം മുതൽ രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ രംഗത്തെത്തി.

എന്നാൽ, പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ അവഗണിച്ച സ്പീക്കർ ഓം ബിർള ചോദ്യോത്തര വേളയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചു. ഇതോടെ പ്രതിപക്ഷം ഒന്നാകെ എഴുന്നേറ്റ് നിന്ന് പ്രതിഷേധിക്കുകയായിരുന്നു. പ്രധാനമന്ത്രിക്കെതിരെയായിരുന്നു മുദ്രാവാക്യങ്ങള്‍. ഇതോടെ 12 മണിവരെ സഭ നിര്‍ത്തിവെച്ചതായി അറിയിച്ചു. രാജ്യസഭയിലും പ്രതിഷേധമുയര്‍ന്നു.

'പ്രതിപക്ഷ നേതാവിനെ ഒരു വാക്കുപോലും മിണ്ടാന്‍ അനുവദിക്കാത്ത രീതിയിലുളള പ്രതിരോധമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. നിയമങ്ങളെ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച് തങ്ങള്‍ക്കിഷ്ടമില്ലാത്ത കാര്യങ്ങള്‍ പാർലമെന്റില്‍ മിണ്ടാന്‍ പാടില്ലെന്ന രീതിയാണ് അവര്‍ക്ക്.

പ്രതിപക്ഷത്തിന്റെ വാദമുഖങ്ങളെ ഖണ്ഡിക്കാന്‍ അവര്‍ക്കൊന്നുമില്ല' - കെ സി വേണുഗോപാല്‍ പറഞ്ഞു. സസ്‌പെന്‍ഷനിലായ എംപിമാര്‍ ലോക്‌സഭയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു. സഭ ചേരുന്നതിന് മുന്‍പാണ് കഴിഞ്ഞ ദിവസം സസ്‌പെന്‍ഷനിലായ ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസുമുള്‍പ്പെടെ എട്ട് എംപിമാര്‍ പ്രതിഷേധിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/340071/india-us-trade-deal-lok-sabha-rahul-gandhi-not-allowed-to-speak)