---
title: "സ്വർണമല്ല, ഇത് കനൽ; പവന് ഒറ്റയടിക്ക് വർദ്ധിച്ചത് 8,640 രൂപ .....! ചരിത്രത്തിലെ റെക്കോർഡിലേക്കോ?"
english_title: "Today's Gold Price (28.01.2026)"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338834/Today's-Gold-Price-(28.01.2026)-new"
published_at: "2026-01-29T10:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697ae63638cea_Todays_Gold_Price_(28.jpg"
keywords: []
---

# സ്വർണമല്ല, ഇത് കനൽ; പവന് ഒറ്റയടിക്ക് വർദ്ധിച്ചത് 8,640 രൂപ .....! ചരിത്രത്തിലെ റെക്കോർഡിലേക്കോ?

> **Lead Summary:** **തിരുവനന്തപുരം: [** സംസ്ഥാനത്ത് സ്വർണവിലയിൽ സമാനതകളില്ലാത്ത കുതിച്ചുചാട്ടം. റെക്കോർഡുകളെല്ലാം പഴങ്കഥയാക്കി ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഒറ്റദിന വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന്റ വില ചരിത്രത്തിലാദ്യമായി 1,31,000 കടന്നു. ഒരു പവൻ 22 കാരറ്റ് സ്വർത്തിന്റെ വില 1,31,160 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,60,000 രൂപയ്ക്ക് മുകളിൽ നൽകണം

## Article Content

**തിരുവനന്തപുരം: [** സംസ്ഥാനത്ത് സ്വർണവിലയിൽ സമാനതകളില്ലാത്ത കുതിച്ചുചാട്ടം. റെക്കോർഡുകളെല്ലാം പഴങ്കഥയാക്കി ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഒറ്റദിന വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന്റ വില ചരിത്രത്തിലാദ്യമായി 1,31,000 കടന്നു. ഒരു പവൻ 22 കാരറ്റ് സ്വർത്തിന്റെ വില 1,31,160 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,60,000 രൂപയ്ക്ക് മുകളിൽ നൽകണം

അന്താരാഷ്ട്ര സംഘർഷങ്ങൾ വർധിക്കുന്നതിനാൽ സ്വർണ്ണവില വീണ്ടും ഉയരുമെന്ന് സൂചനകളാണ് വരുന്നത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338834/Today's-Gold-Price-(28.01.2026)-new)