---
title: "ശബരിമല സ്വർണക്കൊള്ള കേസ്; എസ് ഐ ടി ഇന്ന് സന്നിധാനത്ത് പരിശോധന നടത്തും"
english_title: "SIT to conduct inspection at Sannidhanam today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337188/sit-to-conduct-inspection-at-sannidhanam-today"
published_at: "2026-01-20T07:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696edfa4bac59_temple.jpg"
keywords: []
---

# ശബരിമല സ്വർണക്കൊള്ള കേസ്; എസ് ഐ ടി ഇന്ന് സന്നിധാനത്ത് പരിശോധന നടത്തും

> **Lead Summary:** **പത്തനംതിട്ട: **എസ് ഐ ടി ഇന്ന് ശബരിമല സന്നിധാനത്ത് പരിശോധന നടത്തും. ഉണ്ണികൃഷ്ണൻ പോറ്റി പുതിയ വാതിൽ സ്പോൺസർ ചെയ്തപ്പോൾ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയ പഴയ വാതിലിന്റെ അളവെടുക്കാനും സാമ്പിൾ ശേഖരിക്കാനുമാണ് ഈ സന്ദർശനം. കൂടാതെ, പഴയ കൊടിമരത്തിലുണ്ടായിരുന്ന ദ്വാരപാലക ശിൽപ്പങ്ങൾ സ്ട്രോങ്ങ് റൂമിലുണ്ടോയെന്നും സംഘം പരിശോധിക്കും. ശിൽപ്പങ്ങൾ കാണാതായതിലെ ദുരൂഹതയും കൊടിമരം മാറ്റവും കൂടി അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ച സാഹചര്യത്തിലാണ് നടപടി.

## Article Content

**പത്തനംതിട്ട: **എസ് ഐ ടി ഇന്ന് ശബരിമല സന്നിധാനത്ത് പരിശോധന നടത്തും. ഉണ്ണികൃഷ്ണൻ പോറ്റി പുതിയ വാതിൽ സ്പോൺസർ ചെയ്തപ്പോൾ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയ പഴയ വാതിലിന്റെ അളവെടുക്കാനും സാമ്പിൾ ശേഖരിക്കാനുമാണ് ഈ സന്ദർശനം. കൂടാതെ, പഴയ കൊടിമരത്തിലുണ്ടായിരുന്ന ദ്വാരപാലക ശിൽപ്പങ്ങൾ സ്ട്രോങ്ങ് റൂമിലുണ്ടോയെന്നും സംഘം പരിശോധിക്കും. ശിൽപ്പങ്ങൾ കാണാതായതിലെ ദുരൂഹതയും കൊടിമരം മാറ്റവും കൂടി അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ച സാഹചര്യത്തിലാണ് നടപടി.

എസ്ഐടി സംഘത്തോടൊപ്പം ഫൊറൻസിക് വിദഗ്ദരുമുണ്ടാകും. പരിശോധന നടത്തുന്നതിനായി സംഘം ഇന്നലെ രാത്രി ശബരിമലയിലെത്തി. ദ്വാരപാലക-കട്ടിളപാളികളിൽ നിന്നും സംഘം കൂടുതൽ സാമ്പിളുകൾ ഇന്ന് ശേഖരിക്കില്ല. വി.എസ്.എസ്.സിയിലെ വിദഗ്ദരുമായുള്ള ചർച്ചക്കുശേഷമായിരിക്കും കൂടുതൽ പരിശോധനകൾ ആവശ്യമെങ്കിൽ അതിലേക്ക് കടക്കുക. എസ്പി ശശിധരന്‍റെ നേതൃത്വത്തിലാകും പരിശോധന.

അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും.ദ്വാരപാലക ശിൽപ കേസിൽ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞെന്നും കുറ്റപത്രം സമർപ്പിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഉണ്ണികൃഷ്ണൻ പോറ്റി ജാമ്യാപേക്ഷ നൽകിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337188/sit-to-conduct-inspection-at-sannidhanam-today)