---
title: "റീയൂസ് ;ബാർട്ടർ സമ്പ്രദായത്തെ ഓർമിപ്പിച്ച് ശുചിത്വ മിഷൻ സ്റ്റാൾ "
english_title: "Suchitha Mission stall reminds of the barter system"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336920/suchitha-mission-stall-reminds-of-the-barter-system"
published_at: "2026-01-17T21:26:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696bb16d7c4fa_CROW.jpg"
keywords: []
---

# റീയൂസ് ;ബാർട്ടർ സമ്പ്രദായത്തെ ഓർമിപ്പിച്ച് ശുചിത്വ മിഷൻ സ്റ്റാൾ 

> **Lead Summary:** തൃശ്ശൂർ **[:**പണ്ട് പണ്ട് നാണയ വ്യവസ്ഥ നിലവിൽ വരാത്ത കാലം. നമുക്ക് എന്തെങ്കിലും വാങ്ങാണമെകിൽ പകരമായി നമ്മുടെ പക്കലുള്ള ഉപയോഗമില്ലാത്ത സാധനം കൊടുത്ത് ആവശ്യം സാധനം സ്വന്തമാക്കിയിരുന്ന കാലം. ആ കാലഘട്ടത്തെ ഓർമിച്ചുപോവുകയാണ് കലോത്സവം നടക്കുന്ന പ്രധാന വേദിക്ക് അടുത്തുള്ള ശുചിത്വ മിഷന്റെ സ്റ്റാൾ.

## Article Content

തൃശ്ശൂർ **[:**പണ്ട് പണ്ട് നാണയ വ്യവസ്ഥ നിലവിൽ വരാത്ത കാലം. നമുക്ക് എന്തെങ്കിലും വാങ്ങാണമെകിൽ പകരമായി നമ്മുടെ പക്കലുള്ള ഉപയോഗമില്ലാത്ത സാധനം കൊടുത്ത് ആവശ്യം സാധനം സ്വന്തമാക്കിയിരുന്ന കാലം. ആ കാലഘട്ടത്തെ ഓർമിച്ചുപോവുകയാണ് കലോത്സവം നടക്കുന്ന പ്രധാന വേദിക്ക് അടുത്തുള്ള ശുചിത്വ മിഷന്റെ സ്റ്റാൾ.

> മാലിന്യം കുറയ്ക്കുന്നതിനുള്ള പ്രധാന സുസ്ഥിരതാ തത്വങ്ങളായ 'റെഡ്യൂസ് റിയൂസ് റെസൈക്കിൾ' എന്നതിലെ "റീയൂസ് " എന്നതിനെ മുൻനിർത്തിയാണ് സ്വപ്‌ ഷോപ്പിന്റെ പ്രവർത്തനം എന്ന് ശുചിത്വ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ പദ്മജ എ മേനോൻ പറഞ്ഞു.

വായിച്ച് കഴിഞ്ഞ പുസ്‌തകങ്ങൾ കൊടുത്ത് ചവിട്ടികൾ, ഫ്ലവർ വേസുകൾ, സ്റ്റീൽ വെള്ളം കുപ്പികൾ , കരകൗശല വസ്തുക്കൾ, എന്നിവ തിരികെ വാങ്ങിക്കാം. നമ്മൾ ഉപയോഗിച്ച് കഴിഞ്ഞ സാധനങ്ങൾ കൊടുത്ത് നമുക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാം

തൃശൂർ ജില്ല ശുചിത്വ മിഷന്റെ ഭാഗമായി മുൻ തിരുവനന്തപുരം കളക്ടർ ഡോ കെ വാസുകി ഐ എ എസാണ് ഇയൊരു ആശയത്തിന് പുറകിൽ. ഡോ കെ വാസുകി ഐ എ എസ് തൃശൂർ ജില്ല ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്ന സമയത്തായിരുന്നു ഈയൊരു ആശയം ജനങ്ങൾകിടയിലേക് എത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336920/suchitha-mission-stall-reminds-of-the-barter-system)