---
title: "മൂന്നിലും മുന്നിലെത്തി ജനഹൃദയം കീഴടക്കി: വർണത്താൽ വിസ്മയം തീർത്ത് അനന്യ"
english_title: "64th Kerala School Festival, Ananya is participating for the fourth time"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336843/64th-kerala-school-festival-ananya-is-participating-for-the-fourth-time-new-update"
published_at: "2026-01-17T14:07:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b4b1946398_fd.jpg"
keywords: []
---

# മൂന്നിലും മുന്നിലെത്തി ജനഹൃദയം കീഴടക്കി: വർണത്താൽ വിസ്മയം തീർത്ത് അനന്യ

> **Lead Summary:** **തൃശ്ശൂർ: ** ആദ്യമായാണോ സംസ്ഥാന കലോത്സവ വേദിയിൽ വരുന്നത്? അല്ല രണ്ടും മൂന്നും തവണയും അല്ല, നാലാമത്തെ തവണയാണ് കൊല്ലത്തുനിന്നും അനന്യ വ്യത്യസ്ത ജില്ലയിൽ വച്ചു നടക്കുന്നതും നടന്നതുമായ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്തത്.

## Article Content

**തൃശ്ശൂർ: ** ആദ്യമായാണോ സംസ്ഥാന കലോത്സവ വേദിയിൽ വരുന്നത്? അല്ല രണ്ടും മൂന്നും തവണയും അല്ല, നാലാമത്തെ തവണയാണ് കൊല്ലത്തുനിന്നും അനന്യ വ്യത്യസ്ത ജില്ലയിൽ വച്ചു നടക്കുന്നതും നടന്നതുമായ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്തത്.

കൊല്ലം വിമല ഹൃദയ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് അനന്യ. സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഓഫ്‌ സ്റ്റേജ് മത്സരമായ ചിത്രരചനയിലൂടെയാണ് അനന്യ ജനഹൃദയം കീഴടക്കിയത്.

ആശാരിമാരുടെ പെൻസിൽ ചിത്രവും, ജലച്ചായത്താൽ കൃഷിയിടവും, ഓയിൽ പെയിന്റിംഗിൽ മഞ്ഞുകാലത്തെ കാഴ്ചകളും വർണാഭമായി വരച്ചു തീർത്തപ്പോൾ കൈകളിലേക്കെത്തിയത് എ ഗ്രേഡുകൾ.

നേട്ടങ്ങൾ അവിടെ മാത്രം ഒതുങ്ങുന്നില്ല. ഒന്ന്,മൂന്ന്,നാല് തരത്തിലെ എസ്.സി.ഇ.ആർ.ടി. സിലബസിൽ വരച്ചെടുത്ത ചിത്രങ്ങൾ ഉൾപ്പെടുത്തിയതും, 2023-ൽ ഉജ്ജ്വല ബാല പുരസ്കാരം ലഭിച്ചതും അതിൽ വരുന്നു.

വീട്ടിൽ നിന്നും വന്ന എതിർപ്പുകളെ മാനിക്കാതെ തന്റെ താല്പര്യങ്ങളുടെ പിന്നാലെ ചിറകുയർത്തി പറക്കാൻ മുന്നിട്ടിറങ്ങിയത് കോവിഡ് മഹാമാരിയുടെ കാലത്ത്.

ഓൺലൈൻ വഴി രണ്ടാധ്യാപകരുടെ കീഴിലാണ് രചനകൾ പഠിച്ചത്. വരും വർഷം സ്കൂൾ ജീവിത കലോത്സവത്തിന്റെ അവസാനമാണ്. അന്നും ഇതുപോലെ സംസ്ഥാന വേദിയിൽ മത്സരിക്കാൻ തയ്യാറെടുക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336843/64th-kerala-school-festival-ananya-is-participating-for-the-fourth-time-new-update)