---
title: "കുട്ടി കച്ചവടക്കാർ ; കലാപുരിയിലെ വിപണന മേളയിൽ കഴിവ് തെളിയിച്ച് മിടുക്കികൾ"
english_title: "Child vendors; The clever ones proved their skills at the Kalapuri market fair"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336792/child-vendors-the-clever-ones-proved-their-skills-at-the-kalapuri-market-fair"
published_at: "2026-01-17T10:32:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b1806756ab_Child_vendors;_The_clever_ones_proved_their_skills_at_the_Kalapuri_market_fair.jpg"
keywords: []
---

# കുട്ടി കച്ചവടക്കാർ ; കലാപുരിയിലെ വിപണന മേളയിൽ കഴിവ് തെളിയിച്ച് മിടുക്കികൾ

> **Lead Summary:** തൃശ്ശൂർ: സംസ്ഥാന സ്കൂൾ കലോത്സവ നഗരിയിൽ വേദികളിലല്ലാതെയും വിദ്യാർത്ഥികൾ തങ്ങളുടെ പ്രതിഭാ തലങ്ങൾ എടുത്തു കാണിക്കുന്നു. വേദി ഒന്നിന് എതിർവശമായി ഒരുക്കിയ പ്രദർശന വിപണന മേളയിലാണ് ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന നന്ദനയും മയൂഖയും പൊതുജനത്തെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്നത്.

## Article Content

തൃശ്ശൂർ: സംസ്ഥാന സ്കൂൾ കലോത്സവ നഗരിയിൽ വേദികളിലല്ലാതെയും വിദ്യാർത്ഥികൾ തങ്ങളുടെ പ്രതിഭാ തലങ്ങൾ എടുത്തു കാണിക്കുന്നു. വേദി ഒന്നിന് എതിർവശമായി ഒരുക്കിയ പ്രദർശന വിപണന മേളയിലാണ് ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന നന്ദനയും മയൂഖയും പൊതുജനത്തെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്നത്.

കലോത്സവം ആരംഭിച്ച് രണ്ടാം ദിവസം പിന്നിട്ടാണ് പ്രദർശന വിപണന മേളയിലേക്ക് ആലപ്പുഴ ചേർത്തല ഗവ. ഗേൾസ് ഹൈ സ്കൂളിൽ നിന്നും ഇവർ വന്നെത്തിയത്.ടോട്ടെ ബാഗുകൾ, ക്യാരി ബാഗുകൾ ആഭരണങ്ങൾ, മെറ്റൽ എൻകാർവിങ്സ്, കോർച്ചേടുകൾ എന്നിങ്ങനെ അനവധി കരകൗശല വസ്തുക്കളുടെ പ്രദർശനവും വില്പനയും അതോടൊപ്പം കാണിക്കളുടെ ആവശ്യാനുസരണം നിർമിക്കുകയും ചെയ്യുന്നു. പതിനൊന്നാം വയസ്സുമുതൽ ആരംഭിച്ച കരകൗശല വസ്തുനിർമാണം സംസ്ഥാന കലോത്സവത്തിന്റെ ഭാഗമായി മാറും വിധത്തിൽ അവരെയെത്തിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336792/child-vendors-the-clever-ones-proved-their-skills-at-the-kalapuri-market-fair)