---
title: "മൂന്നാം തവണയും പതിവ് തെറ്റാതെ എ ഗ്രേഡുകളോടെ വിഷ്ണു"
english_title: "Vishnu with A grades for the third time"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336714/Vishnu-with-A-grades-for-the-third-time"
published_at: "2026-01-16T17:02:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696a23d68f39f_TRUUUUUUUUUUUUUUUUUUUUUU.jpg"
keywords: []
---

# മൂന്നാം തവണയും പതിവ് തെറ്റാതെ എ ഗ്രേഡുകളോടെ വിഷ്ണു

> **Lead Summary:** **തൃശ്ശൂർ: [[truevisionnews.com]] **മൂന്നാം തവണയും കൈനിറയെ എ ഗ്രേഡുമായി ബി എസ്‌ എസ്‌ ഗുരുകുലം എച്ച് എസ്‌ എസ്‌ ആലത്തൂരിൽ നിന്നും വിഷ്ണു സി വി. കഴിഞ്ഞ രണ്ട് വർഷമായി പദകം പരിശീലിക്കുന്ന വിഷു ഹയർ സെക്കന്ററി വിഭാഗത്തിൽ പദ്ധകം എന്ന മത്സരയിനം ഇല്ലാത്തത് മൂലമാണ് ചക്ക്യായർ കൂത്ത് തിരഞ്ഞെടുത്തത്.

## Article Content

**തൃശ്ശൂർ: [[truevisionnews.com]] **മൂന്നാം തവണയും കൈനിറയെ എ ഗ്രേഡുമായി ബി എസ്‌ എസ്‌ ഗുരുകുലം എച്ച് എസ്‌ എസ്‌ ആലത്തൂരിൽ നിന്നും വിഷ്ണു സി വി. കഴിഞ്ഞ രണ്ട് വർഷമായി പദകം പരിശീലിക്കുന്ന വിഷു ഹയർ സെക്കന്ററി വിഭാഗത്തിൽ പദ്ധകം എന്ന മത്സരയിനം ഇല്ലാത്തത് മൂലമാണ് ചക്ക്യായർ കൂത്ത് തിരഞ്ഞെടുത്തത്.

എന്നാൽ തന്റെ ആദ്യ ചക്ക്യായർ കൂത്ത് മത്സരം തന്നെ സംസ്ഥാന തലത്തിൽ എ ഗ്രെഡോടുകൂടിയാണ് വിഷ്ണുവിന്റെ ഇന്നത്തെ മടക്കം. കൂടാതെ ഇന്ന് നടന്ന ഹിന്ദി പദ്യം ചൊല്ലലിലും വിഷ്ണുവിന് എ ഗ്രേഡ് ഉണ്ട്. നാളെ ഉർദു പ്രസംഗവും വിഷ്ണുവിനെ കാത്തിരിക്കുന്നു.

രാമായണത്തിൽ ഹനുമാൻ അക്ഷകുമാരനെ വധിക്കുന്ന കഥാതന്തു അവതരിപ്പിച്ചാണ് വിഷ്ണു എ ഗ്രേഡ് കരസ്ഥമാക്കിയത്. രണ്ട് വർഷമായി പദകം അവതരിപ്പിച്ച വിഷ്ണുവിന് ഈ വർഷത്തെ ചാക്ക്യാർക്കൂത്ത് തികച്ചും പരീക്ഷണഅവതരണം കൂടിയായിരുന്നു എന്നിരുന്നാലും എ ഗ്രേഡ് ലഭിച്ചതിൽ വളരെ സന്തോഷം നൽകുന്നെന്നും അടുത്ത കലോത്സവത്തിനും തന്റെ സാന്നിധ്യം ഉണ്ടാകുമെന്നും വിഷ്ണു സി.വി. പറഞ്ഞു.

തന്റെ ഗുരുവായ ശരത് നാരായണനാണ് തനിക് ചക്ക്യായർ കൂത്തിൽ പ്രവീണ്യം ഉണ്ടെന്ന് കണ്ടുപിടിച്ചതും തന്റെ കഴിവിനെ വളർത്തിയെടുക്കാൻ സഹായിച്ചതെന്നും വിഷ്ണു സി. വി. പറഞ്ഞു. ബി എച്ച് എസ്‌ എസ്‌ ഗുരുകുലം എച്ച് എസ്‌ എസ്സിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് നിലവിൽ വിഷ്ണു

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336714/Vishnu-with-A-grades-for-the-third-time)