---
title: "‘ഭാഷ‘യിൽ മികച്ച നടനായി ഫിദൽ ഗൗതം; നാടകത്തിൽ ഹാട്രിക് വിജയവുമായി മേമുണ്ട എച്ച് എസ് എസ്"
english_title: "Fidel Gautham won the Best Actor award in a Language category"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336644/fidel-gautham-won-the-best-actor-award-in-a-language-category"
published_at: "2026-01-16T12:47:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6969e6c52ba97_TRU7.jpg"
keywords: []
---

# ‘ഭാഷ‘യിൽ മികച്ച നടനായി ഫിദൽ ഗൗതം; നാടകത്തിൽ ഹാട്രിക് വിജയവുമായി മേമുണ്ട എച്ച് എസ് എസ്

> **Lead Summary:** **തൃശ്ശൂർ: [[truevisionnews.com] ] **കേരള സ്കൂൾ കാലോത്സവം ജനപ്രിയ ഇനമായ എച്ച് എസ് വിഭാഗം നാടകത്തിൽ എ ഗ്രേഡുമായി മേമുണ്ട എച്ച് എസ് എസ് വടകര. പലസ്‌തീൻ യുദ്ധ ദുരവസ്ഥ പ്രതിപാതിക്കുന്ന നാടകത്തിന് ഭാഷ എന്നാണ് പേരിട്ടിട്ടുള്ളത്.

## Article Content

**തൃശ്ശൂർ: [[truevisionnews.com] ] **കേരള സ്കൂൾ കാലോത്സവം ജനപ്രിയ ഇനമായ എച്ച് എസ് വിഭാഗം നാടകത്തിൽ എ ഗ്രേഡുമായി മേമുണ്ട എച്ച് എസ് എസ് വടകര. പലസ്‌തീൻ യുദ്ധ ദുരവസ്ഥ പ്രതിപാതിക്കുന്ന നാടകത്തിന് ഭാഷ എന്നാണ് പേരിട്ടിട്ടുള്ളത്.

എ ഗ്രേഡ് എന്നതിലുപരി മികച്ച നടനായി തിളങ്ങി ഫിദൽ ഗൗതം തന്റെ നടന പ്രാവീണ്യം തൃശ്ശൂരിലെ വേദിയിൽ വിസ്മയമാക്കി. കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസർ പ്രവീൺ മായ ദമ്പതികളുടെ മകനായ ഫിദൽ തുറയിൽ ആശാന്റെ വേഷവുമായാണ് പ്രേക്ഷക ശ്രദ്ധയാകർഷിച്ചത്.

കഴിഞ്ഞ മൂന്ന് വർഷം തുടർച്ചയായി വിജയം ഉറപ്പിക്കാൻ ഫിദലിലും സംഘത്തിനുമായി. തിരുവനന്തപുരത്ത് വെച്ച് നടന്ന കഴിഞ്ഞ വർഷത്തെ കലോത്സവത്തിൽ ബെസ്റ്റ് ജ്യൂറിക്കുള്ള അവാർഡ് ഫിദൽ ഗൗതം സ്വന്തമാക്കിയിരുന്നു.

ഗസയിൽ പിറന്ന് വീഴുന്ന ഒരു കുഞ്ഞ് ഒരു കടൽത്തീരത്ത് എത്തിപ്പെടുമ്പോൾ ആ കുട്ടി അനുഭവിക്കുന്ന ദുരവസ്ഥ ഭാഷയില്ലാതെ മനസിലാക്കുന്നതാണ് നാടകത്തിന്റെ പ്രമേയം. മനുഷ്യ വികാരങ്ങൾ മനസിലാക്കാൻ ഭാഷ വേണ്ടെന്നും വംശഹത്യയുടെ ക്രൂരത അഭിനയ മികവിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഭാഷ ടീമിന് കഴിഞ്ഞു.

നിറഞ്ഞു കവിഞ്ഞ വേദി പതിനൊന്ന് കർണികാരത്തിലെ ജനസമൂഹത്തിന് മുന്നിലാണ് നാടകം അരങ്ങേറിയത്. ടീം അംഗങ്ങൾ: യാഷിൻ റാം, ഇഷാൻ, സിയാദ്, അലൻ ഗോവിന്ദ്, നിഹാൽ ഗൗതം,നിയ നസ്വ, ഹരിദേവ്, പാർവണ, ശ്യാം ദേവ്. ഭാഷയുടെ രചനയും സംവിധാനവും കണ്ണൂർ സ്വദേശിയായ ജിനോ ജോസഫ് ആണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336644/fidel-gautham-won-the-best-actor-award-in-a-language-category)