---
title: "ആയിരങ്ങൾ ഒഴുകുന്നു; സ്റ്റേജ് ഓൺ ഫയർ, കലോത്സവത്തിന്റെ ആവേശത്തുടിപ്പിൽ തേക്കിൻകാട് "
english_title: "Kalatsavam 2026,"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336533/kalatsavam-2026"
published_at: "2026-01-15T18:57:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6968ec8791065_night.jpg"
keywords: []
---

# ആയിരങ്ങൾ ഒഴുകുന്നു; സ്റ്റേജ് ഓൺ ഫയർ, കലോത്സവത്തിന്റെ ആവേശത്തുടിപ്പിൽ തേക്കിൻകാട് 

> **Lead Summary:** തൃശൂർ:**[**നൃത്തച്ചുവടുകളിൽ തുടിച്ച് തേക്കിൻകാട് മൈതാനം. കലോത്സവത്തിന്റെ പ്രധാനവേദി സൂര്യകാന്തിയിൽ കുച്ചിപ്പുടിയും തിരുവാതിരയും അരങ്ങേറുമ്പോൾ പാരിജാതത്തിൽ നാടോടി നൃത്തവും ഒപ്പനയും നീലക്കുറിഞ്ഞിയിൽ തദ്ദേശീയ കലയായ മംഗലംകളിയുടെ ചടുലനൃത്തം. നാടക, കഥാപ്ര സംഗ വേദികളിലും മത്സരം മുറുകിയതോടെ ജനപ്രവാഹം. സാംസ്‌കാരിക നഗരിക്കിനി ഉറക്കമില്ലാ ആ ദിനരാത്രങ്ങൾ.

## Article Content

തൃശൂർ:**[**നൃത്തച്ചുവടുകളിൽ തുടിച്ച് തേക്കിൻകാട് മൈതാനം. കലോത്സവത്തിന്റെ പ്രധാനവേദി സൂര്യകാന്തിയിൽ കുച്ചിപ്പുടിയും തിരുവാതിരയും അരങ്ങേറുമ്പോൾ പാരിജാതത്തിൽ നാടോടി നൃത്തവും ഒപ്പനയും നീലക്കുറിഞ്ഞിയിൽ തദ്ദേശീയ കലയായ മംഗലംകളിയുടെ ചടുലനൃത്തം. നാടക, കഥാപ്ര സംഗ വേദികളിലും മത്സരം മുറുകിയതോടെ ജനപ്രവാഹം. സാംസ്‌കാരിക നഗരിക്കിനി ഉറക്കമില്ലാ ആ ദിനരാത്രങ്ങൾ.

25 വേദികളിലും കലയുടെ മഹോത്സവം. കാണികളായും മത്സരാർഥികളായും ആയിരങ്ങൾ ഒഴുകുന്നു. സംഘ നൃത്തം കാണാൻ മന്ത്രി വി ശിവൻകുട്ടി എത്തിയതോടെ കുട്ടികൾക്ക് ആവേശം. കഴിഞ്ഞ ദിവസം അർധരാത്രിയിലും നീലക്കുറിഞ്ഞി വേദിയിൽ പണിയനൃത്തം തകർത്താടിയിരുന്നു. അതേ, തൃശൂർ കലോത്സവത്തെ നെഞ്ചേറ്റുകയാണ്. പൂരപ്രതീതിയോടെ.

ആയിരക്കണക്കിന് എൻഎസ്എസ് വളൻറിയർമാരും അധ്യാപകരും ശുചിത്വസേനയും സേവനസജ്ജരാണ്. ഫയർഫോഴ്സും സദാസന്നദ്ധം. പൊലീസിനു നാർക്കോട്ടിക് സെല്ലിനും പ്രത്യേകം കൗണ്ടറുകൾ. പഴയിടം മോഹനൻ നമ്പൂതിരി ഒരുക്കുന്ന സദ്യയും വിഭവസമൃദ്ധം

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336533/kalatsavam-2026)