---
title: "അവസാനവട്ട മിനുക്കുപണികൾ തകൃതി; കൗമാര പൂരത്തിന്  നാളെ കൊടിയേറും, ഒരുക്കം നിരീക്ഷിച്ച് മന്ത്രി കെ രാജൻ "
english_title: "The flag will be hoisted tomorrow for Kaumaar Pooram, Minister K Rajan is monitoring the preparations"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336208/the-flag-will-be-hoisted-tomorrow-for-kaumaar-pooram-minister-k-rajan-is-monitoring-the-preparations"
published_at: "2026-01-13T23:07:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69668308d399e_last.jpg"
keywords: []
---

# അവസാനവട്ട മിനുക്കുപണികൾ തകൃതി; കൗമാര പൂരത്തിന്  നാളെ കൊടിയേറും, ഒരുക്കം നിരീക്ഷിച്ച് മന്ത്രി കെ രാജൻ 

> **Lead Summary:** തൃശ്ശൂർ**[: **അറുപത്തി നാലാമത് കേരള സ്കൂൾ കലോത്സവത്തിന് മണിക്കൂറുകൾ ശേഷിക്കെ പ്രധാന വേദി ഒരുങ്ങുകയാണ്. വേദിയുടെ അലങ്കാര മിനുക്ക്പണികൾ മാത്രാമാണ് ഇനി ബാക്കിയുള്ളത്.

## Article Content

തൃശ്ശൂർ**[: **അറുപത്തി നാലാമത് കേരള സ്കൂൾ കലോത്സവത്തിന് മണിക്കൂറുകൾ ശേഷിക്കെ പ്രധാന വേദി ഒരുങ്ങുകയാണ്. വേദിയുടെ അലങ്കാര മിനുക്ക്പണികൾ മാത്രാമാണ് ഇനി ബാക്കിയുള്ളത്.

ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കാനായി മന്ത്രി കെ രാജന്റെ മേൽനോട്ടത്തിലുള്ള പൊലീസും, സംഘടകരും നിഥാന്ത പരിശ്രമം തുടരുകയാണ്. മൈക്ക്,ലൈറ്റിങ്, എൽ ഇ ഡി വാൾ സംവിധാനങ്ങളുടെ കൃത്യത ഉറപ്പ് വരുത്തി കൗമാര പൂരത്തിന് കുറവുകൾ ഒന്നും ഇല്ലാതെ മനോഹരമാക്കാനാണ് ശ്രമം.

ഉത്ഘാടനത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ നഗരത്തെ ആവേശത്തിരയിലാഴ്ത്തിയായിരുന്നു ജില്ലയിലെ സ്വർണക്കപ്പിൻ്റെ പ്രയാണം. വേദി ഒന്ന് സൂര്യകാന്തിയിൽ സ്വർണക്കപ്പ് ഘോഷയാത്രയെ കലപൂരത്തിൻ്റെ സംഘാടകർ ആവേശത്തോടെ വരവേറ്റു.

തിങ്കളാഴ്ച തൃശൂർ ജില്ലാ അതിർത്തി കടന്ന പ്രയാണം നഗരം ചുറ്റി ദേശപ്പെരുമയുയർത്തി വൈകിട്ട് നാലോടെ പ്രധാന വേദിയിലെത്തി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, റവന്യു മന്ത്രി കെ രാജൻ തുടങ്ങിയവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.

കാസർകോട് മൊഗ്രാൽ ജിവിഎച്ച്എസ്എസിൽനിന്ന് പ്രയാണമാരംഭിച്ച 117.5 പവൻ സ്വർണക്കപ്പ് വിവിധ ജില്ലകളിലെ സ്വീകരണ പര്യടനത്തിനുശേഷം തിങ്കളാഴ്ചയാണ് തൃശൂരിലെത്തിയത്. കലോൽസവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കാണ് സ്വർണക്കപ്പ് നൽകുക.

ഹർഷാരവത്തോടെയാണ് സാംസ്‌കാരിക നഗരി കൗമാര കലോത്സവത്തിനെ എതിരേൽക്കുന്നത്. സംസ്ഥാന സ്കൂ‌ൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികളുടെ ആദ്യ സംഘത്തെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രിമാരായ വി ശിവൻകുട്ടി, കെ രാജൻ, പി ബാലചന്ദ്രൻ എംഎൽഎ തുടങ്ങിയവർ സ്വീകരിച്ചു.

നാളെ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോൽസവം ഉദ്ഘാടനം ചെയ്യും. തുടർന്നാണ് കലാമത്സരങ്ങൾ ആരംഭിക്കുന്നത്. 18ന് സമാപന സമ്മേളനം നടക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336208/the-flag-will-be-hoisted-tomorrow-for-kaumaar-pooram-minister-k-rajan-is-monitoring-the-preparations)