---
title: "മറ്റത്തൂരിൽ കെപിസിസി സമവായം; ബിജെപി പിന്തുണയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റായ നൂർജഹാൻ നവാസ് നാളെ രാജിവെക്കും"
english_title: "KPCC consensus in Mattathur; Noorjahan Nawaz, who became the panchayat vice president with BJP support, will resign tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/334477/kpcc-consensus-in-mattathur-noorjahan-nawaz-who-became-the-panchayat-vice-president-with-bjp-support-will-resign-tomorrow"
published_at: "2026-01-02T22:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6957fd679ac5f_udf.jpg"
keywords: []
---

# മറ്റത്തൂരിൽ കെപിസിസി സമവായം; ബിജെപി പിന്തുണയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റായ നൂർജഹാൻ നവാസ് നാളെ രാജിവെക്കും

> **Lead Summary:** ** **മറ്റത്തൂരിലെ കോൺഗ്രസ് ബിജെപി സഖ്യത്തിൽ കെപിസിസി സമവായം. ബിജെപി പിന്തുണയിൽ മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റായ നൂർജഹാൻ നവാസ് നാളെ രാജിവെക്കും. കെപിസിസി പ്രസിഡന്റ ഇടപെട്ട് വിമത വിഭാഗം നേതാക്കളുമായി ഇന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം.

## Article Content

** **മറ്റത്തൂരിലെ കോൺഗ്രസ് ബിജെപി സഖ്യത്തിൽ കെപിസിസി സമവായം. ബിജെപി പിന്തുണയിൽ മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റായ നൂർജഹാൻ നവാസ് നാളെ രാജിവെക്കും. കെപിസിസി പ്രസിഡന്റ ഇടപെട്ട് വിമത വിഭാഗം നേതാക്കളുമായി ഇന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം.

വിമതയായി മത്സരിച്ച ടെസി മാത്യുവിന്റെ പ്രസിഡൻറ് സ്ഥാനം രാജിവെക്കാൻ കഴിയില്ല എന്നായിരുന്നു വിമത പക്ഷത്തിന്റെ പ്രധാന നിർദേശം. ഇത് അംഗീകരിച്ചു കൊണ്ടാണ് വൈസ് പ്രസിഡൻറ് നൂർജഹാൻ നവാസിനെ രാജിവെപ്പിച്ചു കൊണ്ടുള്ള കെപിസിസിയുടെ സമവായം. ബിജെപിയുമായി സംഖ്യ ചേർന്ന് വോട്ട് ചെയ്ത പഞ്ചായത്ത് അംഗങ്ങൾ തെറ്റ് ഏറ്റുപറയും , ഇവർക്ക് പാർട്ടിയിലേക്ക് തിരിച്ച് വരാനും അവസരം ഒരുക്കും.

കെപിസിസി പ്രസിഡന്റ ഇടപെട്ട് വിമത വിഭാഗം നേതാക്കളുമായി ഇന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം. സണ്ണി ജോസഫിന്റെ പ്രതിനിധി റോജി എം ജോൺ എംഎൽഎയുമായി വിമത നേതാവ് ടി.എം ചന്ദ്രൻ അടക്കമുള്ളവരാണ് ചർച്ച നടത്തിയത്.

വിമത വിഭാഗം നേതാക്കൾ ഉന്നയിച്ച പരാതികളിലും അന്വേഷണം നടത്തും. മറ്റത്തൂരിൽ ഡിസിസി നേതൃത്വത്തിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും വിമതർക്ക് കെപിസിസി ഉറപ്പു നൽകിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് പ്രതിപക്ഷ നേതാവ് മുതിർന്ന മറ്റ് കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി വയനാട് നടക്കുന്ന ചിന്തൻ ശിബിരിന് മുൻപ് പ്രശ്നം പരിഹരിക്കണമെന്ന നേതാക്കളുടെ പൊതു അഭിപ്രായത്തിലാണ് ധാരണ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/334477/kpcc-consensus-in-mattathur-noorjahan-nawaz-who-became-the-panchayat-vice-president-with-bjp-support-will-resign-tomorrow)