---
title: "ശബരിമല തീർഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം, ആറു പേർക്ക് പരുക്ക്"
english_title: "Tempo Traveller carrying Sabarimala pilgrims crashes into shop; one dead "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333552/tempo-traveller-carrying-sabarimala-pilgrims-crashes-into-shop-one-dead"
published_at: "2025-12-29T07:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6951db54f2ceb_accident.jpg"
keywords: []
---

# ശബരിമല തീർഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം, ആറു പേർക്ക് പരുക്ക്

> **Lead Summary:** **റാന്നി : ** പുനലൂ‍ർ – മൂവാറ്റുപുഴ പാതയിൽ ഇട്ടിയപാറ വലിയപറമ്പുപടി ജംക്‌ഷനിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കടയിലേക്ക് ഇടിച്ചുകയറി ഒരു മരണം. കുട്ടികൾ ഉൾപ്പെടെ ആറു പേർക്ക് പരുക്കേറ്റു.

## Article Content

**റാന്നി : ** പുനലൂ‍ർ – മൂവാറ്റുപുഴ പാതയിൽ ഇട്ടിയപാറ വലിയപറമ്പുപടി ജംക്‌ഷനിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കടയിലേക്ക് ഇടിച്ചുകയറി ഒരു മരണം. കുട്ടികൾ ഉൾപ്പെടെ ആറു പേർക്ക് പരുക്കേറ്റു.

ആന്ധ്രാപ്രദേശ് സ്വദേശി സിരിസിട്ടി രാജേഷ് ഗൗഡാണ് മരിച്ചത്. പരുക്കേറ്റ 4 പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഒന്നരയോടെയായിരുന്നു അപകടം.

ശബരിമല അയ്യപ്പ ഭക്തർക്കു അന്നദാനം നടത്തുന്ന സംഘത്തിലുള്ളവരാണ് അപകടത്തിൽപ്പെട്ടത്. കുറ്റാലത്തു പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333552/tempo-traveller-carrying-sabarimala-pilgrims-crashes-into-shop-one-dead)