---
title: "കരിമ്പ പഞ്ചായത്തിൽ ലീഗ് പ്രവർത്തകൻ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചതായി സിപിഎം"
english_title: "CPM alleges League worker tried to cast fake votes in Karimba panchayat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330533/cpm-alleges-league-worker-tried-to-cast-fake-votes-in-karimba-panchayat-new"
published_at: "2025-12-11T11:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a5cca7ca70_vote.jpg"
keywords: []
---

# കരിമ്പ പഞ്ചായത്തിൽ ലീഗ് പ്രവർത്തകൻ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചതായി സിപിഎം

> **Lead Summary:** **പാലക്കാട്: **പാലക്കാട് കരിമ്പ പഞ്ചായത്തിൽ മുസ്‍ലിം ലീഗ് പ്രവർത്തകൻ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചതായി സിപിഎം ആരോപണം. താജുദ്ദീൻ എന്നയാൾക്കെതിരെയാണ് പരാതി. പൊലീസ് പരിശോധന ആരംഭിച്ചു.

## Article Content

**പാലക്കാട്: **പാലക്കാട് കരിമ്പ പഞ്ചായത്തിൽ മുസ്‍ലിം ലീഗ് പ്രവർത്തകൻ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചതായി സിപിഎം ആരോപണം. താജുദ്ദീൻ എന്നയാൾക്കെതിരെയാണ് പരാതി. പൊലീസ് പരിശോധന ആരംഭിച്ചു.

അതേസമയം പോളിങ് ഉദ്യോഗസ്ഥൻ മദ്യപിച്ചെത്തിയത് മൂലം പകരം മറ്റൊരാളെ നിയോഗിച്ചു. പാലക്കാട്‌ കാഞ്ഞിരപ്പുഴ കാഞ്ഞിരത്ത് 6വാർഡ് ഒന്നാം ബൂത്തിലാണ് സംഭവം. തേഡ് പോളിങ്ങ് ഓഫീസറാണ് മദ്യപിച്ചെത്തിയത്.

മണ്ണാർക്കാട് നഗരസഭ 25വാർഡ് യൂണിവേഴ്സൽ കോളേജ് ബൂത്തിൽ മെഷീൻ തകരാർ മൂലം ഒന്നര മണിക്കൂർ വൈകിയാണ് വോട്ടിങ് ആരംഭിച്ചത്. കാഞ്ഞിരപ്പുഴ കാഞ്ഞിരത്ത് 6വാർഡിൽ ഒന്നാം ബൂത്ത് കുറ്റിയാംപാടത്ത്‌ മദ്യപിച്ചെത്തിയ മൂന്നാമത്തെ പോളിങ് ഉദ്യോഗസ്ഥനെ മാറ്റി പകരം ഉദ്യോഗസ്ഥനെ നിയോഗിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330533/cpm-alleges-league-worker-tried-to-cast-fake-votes-in-karimba-panchayat-new)