---
title: "സന്നിധാനം ദീപപ്രഭയിൽ; ശബരിമലയിൽ തൃക്കാർത്തിക ദീപം തെളിയിച്ച് സേന വിഭാഗങ്ങളും ജീവനക്കാരും"
english_title: "Army units and personnel light the Trikkarthika lamp at Sabarimala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329408/army-units-and-personnel-light-the-trikkarthika-lamp-at-sabarimala"
published_at: "2025-12-04T20:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69319f2e22159_shabarimala.jpg"
keywords: []
---

# സന്നിധാനം ദീപപ്രഭയിൽ; ശബരിമലയിൽ തൃക്കാർത്തിക ദീപം തെളിയിച്ച് സേന വിഭാഗങ്ങളും ജീവനക്കാരും

> **Lead Summary:** തൃക്കാർത്തികയിൽ ശബരിമല സന്നിധാനത്ത് വിളക്കുകൾ തെളിയിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തിടപ്പള്ളിയിൽ ആദ്യ കാർത്തിക ദീപം തെളിയിച്ചതോടെ ഈ വർഷത്തെ തൃക്കാർത്തിക വിളക്കിന് ആരംഭമായി. മാളികപ്പുറം, നടപ്പന്തൽ, പാണ്ടിത്താവളം തുടങ്ങിയ ഇടങ്ങളിലും മൺചിരാതുകളിൽ ദീപങ്ങളും പുഷ്പങ്ങളും വച്ച് അലങ്കരിച്ചിട്ടുണ്ട് .

## Article Content

തൃക്കാർത്തികയിൽ ശബരിമല സന്നിധാനത്ത് വിളക്കുകൾ തെളിയിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തിടപ്പള്ളിയിൽ ആദ്യ കാർത്തിക ദീപം തെളിയിച്ചതോടെ ഈ വർഷത്തെ തൃക്കാർത്തിക വിളക്കിന് ആരംഭമായി. മാളികപ്പുറം, നടപ്പന്തൽ, പാണ്ടിത്താവളം തുടങ്ങിയ ഇടങ്ങളിലും മൺചിരാതുകളിൽ ദീപങ്ങളും പുഷ്പങ്ങളും വച്ച് അലങ്കരിച്ചിട്ടുണ്ട് .

സന്നിധാനത്തെ സേന വിഭാഗങ്ങളുടെയും ജീവനക്കാരുടെയും നേതൃത്വത്തിലാണ് ദീപങ്ങൾ തെളിയിച്ചത്. അതേസമയം വിശേഷ ദിവസമായിട്ടും ഇന്ന് സന്നിധാനത്ത് എത്തിയ ആക്കരുടെ എണ്ണത്തിൽ കുറവാണ്. 6 മണി വരെ 60000ത്തോളം ഭക്തരാണ് സന്നിധാനത്ത് എത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329408/army-units-and-personnel-light-the-trikkarthika-lamp-at-sabarimala)