---
title: " സംവദി വാർത്ത....: ആരാധ്യയും ലിഗ്മയയും സംസ്കൃതത്തിലെ താരങ്ങൾ"
english_title: "Sanskrit, Samvadi News, 64th Kozhikode Revenue District School Kalolsavam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327804/sanskrit-samvadi-news-64th-kozhikode-revenue-district-school-kalolsavam"
published_at: "2025-11-25T13:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692568ec76891_samvadi.jpg"
keywords: []
---

#  സംവദി വാർത്ത....: ആരാധ്യയും ലിഗ്മയയും സംസ്കൃതത്തിലെ താരങ്ങൾ

> **Lead Summary:** **കൊയിലാണ്ടി: ** ജില്ലയ്ക്ക് അപ്പുറം മത്സരം ഉണ്ടെങ്കിൽ, ഇവർ അവിടെയും താരങ്ങളായേനെ,സംവദി വാർത്ത... ആരാധ്യയും ലിഗ്മയയും സംസ്കൃതത്തിലെ താരങ്ങൾ.

## Article Content

**കൊയിലാണ്ടി: ** ജില്ലയ്ക്ക് അപ്പുറം മത്സരം ഉണ്ടെങ്കിൽ, ഇവർ അവിടെയും താരങ്ങളായേനെ,സംവദി വാർത്ത... ആരാധ്യയും ലിഗ്മയയും സംസ്കൃതത്തിലെ താരങ്ങൾ.

യുപി വിഭാഗം സംസ്കൃതം കവിതാ രചന, സമസ്യ പൂരണം, കഥാ രചന എന്നിവയിൽ എ ഗ്രേയിഡും ഒന്നാം സ്ഥാനവും ആരാധ്യ സ്വന്തമാക്കിയപ്പോൾ  സിദ്ധരുപോച്ചാരണത്തിലാണ് ലിഗ്മയ ഒന്നാം സ്ഥാനത്ത് എത്തിയത്.

അഴിയൂരിലെ അജയകുമാറിൻ്റെയും ദിവ്യയുടെയും മകളാണ് ആരാധ്യ. കുഞ്ഞിപ്പള്ളിയിലെ റീജിത്തിൻ്റെയും രമ്യയുടെയും മകളാണ് ലിഗ്മയ.

സംസ്കൃതോത്സവത്തിൽ ചോമ്പാൽ സബ് ജില്ലയിൽ ആറ് വർഷമായി അഴിയൂർ ഈസ്റ്റ് യുപി സ്കൂൾ ചാമ്പ്യന്മാരാണെന്ന് അധ്യാപകനായ ഗിരീഷ് പറഞ്ഞു.

സ്കൂളിൽ നിന്ന് സംസ്കൃതം വിഭാഗത്തിൽ മാത്രം ഇരുപത് വിദ്യാർത്ഥികൾ ജില്ലാ കലോത്സവ വേദിയിൽ എത്തിയിട്ടുണ്ട്. മഞ്ചു പാർവ്വതിയാണ് സ്കൂളിലെ സംസ്കൃതം അധ്യാപിക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327804/sanskrit-samvadi-news-64th-kozhikode-revenue-district-school-kalolsavam)