---
title: "എഞ്ചിൻ തകരാര്‍; തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി വൈകുന്നു"
english_title: "Engine failure; Thiruvananthapuram-Kozhikode Jan Shatabdi delayed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322304/engine-failure-thiruvananthapuram-kozhikode-jan-shatabdi-delayed"
published_at: "2025-10-24T14:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fb3933b9f51_train.jpg"
keywords: []
---

# എഞ്ചിൻ തകരാര്‍; തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി വൈകുന്നു

> **Lead Summary:** എഞ്ചിൻ തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിന്‍റെ യാത്ര മുടങ്ങി. വടക്കാഞ്ചേരിക്കും മുള്ളൂര്‍ക്കരക്കും ഇടയിൽ ട്രെയിൻ പിടിച്ചിട്ടിരിക്കുകയാണ്. പ്രശ്നം പരിഹരിക്കാൻ റെയിൽവെ നടപടി തുടങ്ങി.

## Article Content

എഞ്ചിൻ തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിന്‍റെ യാത്ര മുടങ്ങി. വടക്കാഞ്ചേരിക്കും മുള്ളൂര്‍ക്കരക്കും ഇടയിൽ ട്രെയിൻ പിടിച്ചിട്ടിരിക്കുകയാണ്. പ്രശ്നം പരിഹരിക്കാൻ റെയിൽവെ നടപടി തുടങ്ങി.

അതേസമയം തെക്കൻ കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ മഴ കനക്കും. തുടർന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് അടുത്ത മൂന്ന് മണിക്കൂറിലേക്ക് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്.

ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് മഴ സാധ്യത കണക്കിലെടുത്ത് നിലവിൽ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള തീരത്ത് മീൻ പിടുത്തത്തിന് വിലക്ക് തുടരുകയാണ്. തെക്ക് കിഴക്കൻ അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. തെക്കൻ കർണാടകയ്ക്ക് മുകളിലും ന്യൂനമർദ്ദമുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദവും അടുത്ത മണിക്കൂറുകളിൽ രൂപപ്പെട്ടേക്കും. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322304/engine-failure-thiruvananthapuram-kozhikode-jan-shatabdi-delayed)