---
title: "'നീല ബാനറിൽ അബദ്ധം ചാലിച്ചവരറിയാൻ... വരച്ചുവെച്ച അശ്ലീല വാക്യങ്ങൾക്ക് പറയേണ്ടവരോട് മറുപടി പറയിച്ചിരിക്കും'; നസീഫ് കൊടുവള്ളി"
english_title: "koduvally kmo college ksu banner issue youth league leader naseef koduvally reaction"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319849/koduvally-kmo-college-ksu-banner-issue-youth-league-leader-naseef-koduvally-reaction"
published_at: "2025-10-10T17:16:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e8f2255dfac_ksu.jpg"
keywords: []
---

# 'നീല ബാനറിൽ അബദ്ധം ചാലിച്ചവരറിയാൻ... വരച്ചുവെച്ച അശ്ലീല വാക്യങ്ങൾക്ക് പറയേണ്ടവരോട് മറുപടി പറയിച്ചിരിക്കും'; നസീഫ് കൊടുവള്ളി

> **Lead Summary:** കോഴിക്കോട്: കൊടുവള്ളി കെഎംഒ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് വിജയത്തിൽ എംഎസ്എഫിനെതിരെ കെഎസ്‌യു ബാനർ ഉയർത്തിയതിൽ യൂത്ത് ലീഗ് നേതാവ് നസീഫ് കൊടുവള്ളി. കേരളത്തിലെ കലാലയങ്ങളിലും യൂണിവേഴ്‌സിറ്റികളിലും ഭരണക്കസേരയിൽ അമർന്നിരിക്കാൻ നിങ്ങൾക്ക് അവസരമുണ്ടാവുന്നത് എംഎസ്എഫ്കാരുടെ ഔദാര്യം കൊണ്ട് മാത്രമാണ്. കെഎംഒയിലെ കെഎസ്‌യു കുട്ടികൾ കാണിച്ച അവിവേകം തിരുത്തണം, അല്ലാത്ത പക്ഷം കലാലയങ്ങളിൽ നീലക്കൊടിയുടെ തെളിമ കാണാൻ ഭൂതകണ്ണാടിയും മതിയാകാതെ വരുമെന്നാണ് കൊടുവള്ളിയിലെ യൂത്ത് ലീഗ് നേതാവ് നസീഫിന്റെ പ്രതികരണം.

## Article Content

കോഴിക്കോട്: കൊടുവള്ളി കെഎംഒ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് വിജയത്തിൽ എംഎസ്എഫിനെതിരെ കെഎസ്‌യു ബാനർ ഉയർത്തിയതിൽ യൂത്ത് ലീഗ് നേതാവ് നസീഫ് കൊടുവള്ളി. കേരളത്തിലെ കലാലയങ്ങളിലും യൂണിവേഴ്‌സിറ്റികളിലും ഭരണക്കസേരയിൽ അമർന്നിരിക്കാൻ നിങ്ങൾക്ക് അവസരമുണ്ടാവുന്നത് എംഎസ്എഫ്കാരുടെ ഔദാര്യം കൊണ്ട് മാത്രമാണ്. കെഎംഒയിലെ കെഎസ്‌യു കുട്ടികൾ കാണിച്ച അവിവേകം തിരുത്തണം, അല്ലാത്ത പക്ഷം കലാലയങ്ങളിൽ നീലക്കൊടിയുടെ തെളിമ കാണാൻ ഭൂതകണ്ണാടിയും മതിയാകാതെ വരുമെന്നാണ് കൊടുവള്ളിയിലെ യൂത്ത് ലീഗ് നേതാവ് നസീഫിന്റെ പ്രതികരണം.

'എംഎസ്എഫ് തോറ്റു, മതേതരത്വം ജയിച്ചു' എന്ന ബാനറിനെതിരെയാണ് നസീഫ് കൊടുവള്ളി ഫേസ്ബുക്കിലൂടെ പരസ്യമായി രംഗത്ത് വന്നത്.  എംഎസ്എഫ് തോറ്റിടത്ത് മതേതരത്വം ജയിച്ചു എന്ന് മതേതര കേരളത്തിന്റെ ബാലപാഠം പോലും അറിഞ്ഞുകൂടാത്ത ഏതോ അവിവേകികൾ ഛർദിച്ച ബാനറിലെ വരികളാണ് സോഷ്യൽ മീഡിയകളിലത്രയും. എഴുതിപ്പിടിപ്പിച്ച വരികളുടെ രാഷ്ട്രീയ ചർച്ചകൾക്ക് സ്‌കോപ്പ് നൽകി തൽക്കാലം ഈ കോമാളിത്തരത്തിന് സമൂഹമാധ്യമങ്ങളിൽ കോളം നിറക്കണമെന്ന് ആഗ്രഹിക്കുന്നില്ല.

എഴുതിപ്പിടിപ്പിച്ചവരോടും പിടിച്ച ബാനറിന്റെ ഓരം ചേർന്നുനിന്ന് പല്ലിളിച്ചവരോടും ചിലതു പറയാതിരിക്കാൻ നിർവാഹമില്ല. ആരുടെ കുബുദ്ധിയിൽ നിന്നും വീണതാണന്നറിയില്ല, കെഎസ്‌യുവിന്റെ അഡ്രസ്സിലുള്ള ബാനറെങ്കിൽ മുന്നണി മര്യാത തൊട്ട് തീണ്ടാത്ത സ്വന്തം പാർട്ടിക്കുപോലും വേണ്ടാത്ത അന്തം കമ്മികളുടെ മാലിന്യ നിക്ഷേപത്തെ കൊമ്പത്തുള്ളവർ തലോടുമെന്ന് നീ കരുതുന്നെങ്കിൽ അത് പറയണം. അല്ലാത്തിടത്തോളം പുഴുവായ നിങ്ങൾക്കെന്ത് മറുപടി എന്നാണ് കുറിപ്പിൽ പറയുന്നത്.

കേരളത്തിലെ കലാലയങ്ങളിലും യൂണിവേഴ്‌സിറ്റികളിലും ഭരണക്കസേരയിൽ അമർന്നിരിക്കാൻ നിങ്ങൾക്ക് അവസരമുണ്ടാവുന്നത് എംഎസ്എഫുകാരുടെ ഔദാര്യം കൊണ്ട് മാത്രമാണ്. അറിയില്ലെങ്കിൽ അബദ്ധത്തിലെങ്ങാനും കൂടിയിരിക്കുമ്പോൾ വല്യേട്ടൻമാരോട് ചോദിച്ചാൽ മതി. കെഎംഒയിലെ കെഎസ്‌യു കുട്ടികൾ കാണിച്ച അവിവേകം തിരുത്തുക, അല്ലാത്ത പക്ഷം കലാലയങ്ങളിൽ നീലക്കൊടിയുടെ തെളിമ കാണാൻ ഭൂതകണ്ണാടിയും മതിയാകാതെ വരും. വരച്ചുവെച്ച അശ്ലീല വാക്യങ്ങൾക്ക് പറയേണ്ടവരോട് മറുപടി പറയിച്ചിരിക്കും. അതല്ലെങ്കിൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകൾക്ക് നിങ്ങളൊക്കെ തന്നെയാവും ഉത്തരവാദികളെന്നും കുറിപ്പിലുണ്ട്.

**കുറിപ്പിന്റെ പൂർണരൂപം…**

നീല ബാനറിൽ അബദ്ധം ചാലിച്ചവരറിയാൻ... കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് വിശേഷങ്ങൾ പലതാണ് പലയിടത്തും. പ്രാദേശികവും കാലികവുമായ ചില കാര്യങ്ങൾ പറയാതെ വയ്യ. എംഎസ്എഫ് തോറ്റിടത്ത് മതേതരത്വം ജയിച്ചു എന്ന് മതേതര കേരളത്തിൻറെ ബാലപാഠം പോലും അറിഞ്ഞുകൂടാത്ത ഏതോ അവിവേകികൾ ഛർദിച്ച ബാനറിലെ വരികളാണ് സോഷ്യൽ മീഡിയകളിലത്രയും. എഴുതിപ്പിടിപ്പിച്ച വരികളുടെ രാഷ്ട്രീയ ചർച്ചകൾക്ക് സ്‌കോപ്പ് നൽകി തൽക്കാലം ഈ കോമാളിത്തരത്തിന് സമൂഹമാധ്യമങ്ങളിൽ കോളം നിറക്കണമെന്ന് ആഗ്രഹിക്കുന്നില്ല. ഇനി വേണമെങ്കിൽ അതുമാകാം.

എന്നാൽ എഴുതിപ്പിടിപ്പിച്ചവരോടും, പിടിച്ച ബാനറിന്റെ ഓരം ചേർന്നുനിന്ന് പല്ലിളിച്ചവരോടും ചിലതു പറയാതിരിക്കാൻ നിർവാഹമില്ല. ആരുടെ കുബുദ്ധിയിൽ നിന്നും വീണതാണന്നറിയില്ല, കെഎസ്‌യുവിന്റെ അഡ്രസ്സിലുള്ള ബാനറെങ്കിൽ മുന്നണി മര്യാത തൊട്ട് തീണ്ടാത്ത സ്വന്തം പാർട്ടിക്കുപോലും വേണ്ടാത്ത അന്തം കമ്മികളുടെ മാലിന്യ നിക്ഷേപത്തെ കൊമ്പത്തുള്ളവർ തലോടുമെന്ന് നീ കരുതുന്നെങ്കിൽ അത് പറയണം.

അല്ലാത്തിടത്തോളം പുഴുവായ നിങ്ങൾക്കെന്ത് മറുപടി. കേരളത്തിലെ കലാലയങ്ങളിലും യൂണിവേഴ്‌സിറ്റികളിലും ഭരണക്കസേരയിൽ അമർന്നിരിക്കാൻ നിങ്ങൾക്ക് അവസരമുണ്ടാവുന്നത് എം എസ് എഫ് കാരുടെ ഔദാര്യം കൊണ്ട് മാത്രമാണ്. അറിയില്ലെങ്കിൽ അബദ്ധത്തിലെങ്ങാനും കൂടിയിരിക്കുമ്പോൾ വല്യേട്ടൻമാരോട് ചോദിച്ചാൽ മതി.

കെഎസ്‌യു നേതൃത്വത്തോട്, കെഎംഒയിലെ കെഎസ്‌യു കുട്ടികൾ കാണിച്ച അവിവേകം തിരുത്തുക, അല്ലാത്ത പക്ഷം കലാലയങ്ങളിൽ നീലക്കൊടിയുടെ തെളിമ കാണാൻ ഭൂതകണ്ണാടിയും മതിയാകാതെ വരും. വരച്ചുവെച്ച അശ്ലീല വാക്യങ്ങൾക്ക് പറയേണ്ടവരോട് മറുപടി പറയിച്ചിരിക്കും. അതല്ലെങ്കിൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകൾക്ക് നിങ്ങളൊക്കെ തന്നെയാവും ഉത്തരവാദികൾ.

കൊടുവള്ളി കെഎംഒ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ആഹ്ലാദപ്രകടനത്തിനായിരുന്നു എംഎസ്എഫിനെതിരെ കെഎസ്‌യു രംഗത്തെത്തിയത്. 'എംഎസ്എഫ് തോറ്റു, മതേതരത്വം ജയിച്ചു', എന്നായിരുന്നു ബാനര്‍. ചരിത്രത്തിലാദ്യമായാണ് എംഎസ്എഫിന് കൊടുവള്ളി കെഎംഒ കോളേജ് യൂണിയന്‍ നഷ്ടമാകുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി കോളേജില്‍ കെഎസ്‌യു-എംഎസ്എഫ് സഖ്യമില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319849/koduvally-kmo-college-ksu-banner-issue-youth-league-leader-naseef-koduvally-reaction)