---
title: "വേലി തന്നെ വിളവ് തിന്നുന്നോ....? മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ മദ്യപിച്ച് വാഹനമോടിച്ചു, നാട്ടുകാരുമായി ബഹളം; കേസെടുത്ത് പൊലീസ്"
english_title: "Motor Vehicle Department officer drove drunk caused a scuffle with locals Police register case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314108/motor-vehicle-department-officer-drove-drunk-caused-a-scuffle-with-locals-police-register-case"
published_at: "2025-09-11T08:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c23a53c5480_WhatsApp_Image_2025-09-11_at_8.25.35_AM.jpeg"
keywords: []
---

# വേലി തന്നെ വിളവ് തിന്നുന്നോ....? മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ മദ്യപിച്ച് വാഹനമോടിച്ചു, നാട്ടുകാരുമായി ബഹളം; കേസെടുത്ത് പൊലീസ്

> **Lead Summary:** **കൊച്ചി: ( **[www.truevisionnews.com]** ) ** മദ്യപിച്ച് വാഹനമോടിച്ചതിന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസ്. എറണാകുളം കാക്കനാട് എഎംവിഐ ബിനുവിനെതിരെയാണ് പൊലീസ് കേസെടുത്തത്. മദ്യപിച്ച് വാഹനമോടിച്ചതിന് ഇന്നലെ രാത്രി ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാരുമായി ഇയാള്‍ തര്‍ക്കമുണ്ടാക്കിയിരുന്നു. നാട്ടുകാരുമായി തര്‍ക്കിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.

## Article Content

**കൊച്ചി: ( **[www.truevisionnews.com]** ) ** മദ്യപിച്ച് വാഹനമോടിച്ചതിന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസ്. എറണാകുളം കാക്കനാട് എഎംവിഐ ബിനുവിനെതിരെയാണ് പൊലീസ് കേസെടുത്തത്. മദ്യപിച്ച് വാഹനമോടിച്ചതിന് ഇന്നലെ രാത്രി ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാരുമായി ഇയാള്‍ തര്‍ക്കമുണ്ടാക്കിയിരുന്നു. നാട്ടുകാരുമായി തര്‍ക്കിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.

അതേസമയം മോട്ടോർ വാഹന വകുപ്പിന്റെ വാഹനങ്ങൾക്കെതിരെ പുറപ്പെടുവിച്ച ഇ-ചലാൻ റദ്ദാക്കുമെന്ന പ്രചാരണം വ്യാജമാണെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. ഇത്തരത്തില്‍ ചില സോഷ്യൽ മീഡിയ ചാനലുകളില്‍ പ്രചരിക്കുന്ന വാര്‍ത്തകൾ വ്യാജമാണെന്നും അദ്ദേഹം വിശദീകരിച്ചു. പൊതുജന താത്പര്യത്തിനും നിയമ വ്യവസ്ഥയ്ക്കും വിരുദ്ധമായതും തികച്ചും അടിസ്ഥാനരഹിതവുമായ ഒരു കിംവദന്തിയാണിത്.

മോട്ടോർ വാഹന വകുപ്പിൽ അത്തരമൊരു നിർദ്ദേശമോ ചർച്ചയോ ഉണ്ടായിട്ടില്ല. മോട്ടോർ വാഹന നിയമ ലംഘനങ്ങളുടെ പേരിൽ ഈ വകുപ്പിലെ വാഹനങ്ങൾക്കെതിരെ പോലും പുറപ്പെടുവിച്ച ചലാനുകൾ വകുപ്പ് ഗൗരവമായി കാണുന്നുണ്ട്. ഒരിക്കൽ പുറപ്പെടുവിച്ച ചലാനുകൾ റദ്ദാക്കാൻ കോടതികൾക്ക് മാത്രമേ നിയമപരമായ അധികാരം ഉള്ളൂ.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും നിയമലംഘനങ്ങൾ പ്രോത്സാഹിപ്പിക്കാനും മാത്രം ഉദ്ദേശിച്ചാണ് ഈ വ്യാജ വാർത്ത സൃഷ്ടിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മോട്ടോർ വാഹന വകുപ്പിലെ ഡ്രൈവർമാർ ഉൾപ്പെടെ എല്ലാ റോഡ് ഉപയോക്താക്കളും നിയമങ്ങൾക്ക് വിധേയരാണ്. റോഡ് നിയമങ്ങൾ പാലിക്കാതിരിക്കുന്നത് പൊതുജന സുരക്ഷയ്ക്ക് ഹാനികരമാണ്. ഇത്തരം വ്യാജവാർത്തകളിൽ ഒരു തരി പോലും സത്യമില്ലെന്ന് ആവർത്തിക്കുന്നുവെന്നും ട്രാൻസ്പോര്‍ട്ട് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314108/motor-vehicle-department-officer-drove-drunk-caused-a-scuffle-with-locals-police-register-case)