---
title: "'ഇതര സംസ്ഥാന തുഴക്കാർ കൂടുതൽ'; ഹീറ്റ്സിൽ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനെതിരെ പരാതിയുമായി ക്ലബ്ബുകള്‍"
english_title: "There are more rowers from other states Clubs file complaint against Nadubhagam Chundan who came first in the heats"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312061/there-are-more-rowers-from-other-states-clubs-file-complaint-against-nadubhagam-chundan-who-came-first-in-the-heats"
published_at: "2025-08-30T17:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b2eeaf0c236_fgxdfgdf.jpg"
keywords: []
---

# 'ഇതര സംസ്ഥാന തുഴക്കാർ കൂടുതൽ'; ഹീറ്റ്സിൽ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനെതിരെ പരാതിയുമായി ക്ലബ്ബുകള്‍

> **Lead Summary:** **ആലപ്പുഴ:( **[www.truevisionnews.com]** ) **71ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ നടക്കാനിരിക്കെ നടുഭാഗം ചുണ്ടനെതിരെ പരാതിയുമായി ക്ലബുകള്‍ രംഗത്ത്. ഹീറ്റ്സിൽ ഏറ്റവും കുറഞ്ഞ സമയത്തോടെ ഒന്നാമതെത്തിയ പുന്നമട ബോട്ട് ക്ലബ്ബിന്‍റെ നടുഭാഗം ചുണ്ടനിൽ ഇതര സംസ്ഥാനത്തുനിന്നുള്ള തുഴക്കാര്‍ കൂടുതലുണ്ടെന്നാണ് പരാതി.

## Article Content

**ആലപ്പുഴ:( **[www.truevisionnews.com]** ) **71ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ നടക്കാനിരിക്കെ നടുഭാഗം ചുണ്ടനെതിരെ പരാതിയുമായി ക്ലബുകള്‍ രംഗത്ത്. ഹീറ്റ്സിൽ ഏറ്റവും കുറഞ്ഞ സമയത്തോടെ ഒന്നാമതെത്തിയ പുന്നമട ബോട്ട് ക്ലബ്ബിന്‍റെ നടുഭാഗം ചുണ്ടനിൽ ഇതര സംസ്ഥാനത്തുനിന്നുള്ള തുഴക്കാര്‍ കൂടുതലുണ്ടെന്നാണ് പരാതി.

ഇതുസംബന്ധിച്ച യുബിസി കൈനകരിയും പള്ളാത്തുരുത്തി പിബിസിയും സംഘാടകര്‍ക്ക് പരാതി നൽകി. നടുഭാഗം ചുണ്ടനിൽ തുഴഞ്ഞവരിൽ 45 പേരും ഇതര സംസ്ഥാനക്കാരാണെന്നാണ് പരാതി. പരമാവധി ഒരു വള്ളത്തിൽ 25 ശതമാനം പേര്‍ വരെ ഇതര സംസ്ഥാനക്കാരാകാമെന്നാണ് നിബന്ധന. പരാതിയുടെ അടിസ്ഥാനത്തിൽ ഫൈനലിന് മുമ്പ് തിരിച്ചറിയിൽ രേഖ പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

നെഹ്‌റു ട്രോഫി വള്ളംകളി ഫൈനല്‍ മത്സരത്തില്‍ നടുഭാഗം-പുന്നമട ബോട്ട് ക്ലബ്ബ്-4.20.904, നിരണം-നിരണം ബോട്ട് ക്ലബ്ബ്-4.21.269, വീയപുരം-വിബിസി-4.21.810, മേല്‍പ്പാടം-പിബിസി-4.22.123 എന്നിവയാണ് ഫൈനലിന് യോഗ്യത നേടിയത്. ലൂസേഴ്‌സ് ഫൈനലില്‍ തലവടി, പായിപ്പാടന്‍, കാരിച്ചാല്‍, നടുവിലെ പറമ്പന്‍ എന്നിവരാണ് മത്സരിക്കുക. പ്രാഥമിക മത്സരങ്ങളില്‍ ആറ് ഹീറ്റ്‌സുകളിയാണ് 21 ചുണ്ടന്‍ വള്ളങ്ങളാണ് നെഹ്‌റു ട്രോഫിക്കായി തുഴയെറിഞ്ഞത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312061/there-are-more-rowers-from-other-states-clubs-file-complaint-against-nadubhagam-chundan-who-came-first-in-the-heats)