---
title: "'മുഖ്യമന്ത്രി ഉപദേശിക്കാന്‍ വരണ്ട, സ്ത്രീ പീഡകരെ രണ്ട് തവണ ജനപ്രതിനിധിയാക്കിയതാണ് മുഖ്യമന്ത്രി' - കെ മുരളീധരന്‍"
english_title: "'The Chief Minister is not willing to advise, he has made female rapists his representatives twice' - KMuraleedharan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311310/the-chief-minister-is-not-willing-to-advise-he-has-made-female-rapists-his-representatives-twice-kmuraleedharan-new"
published_at: "2025-08-27T14:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aecf4e27c64_.jpg"
keywords: []
---

# 'മുഖ്യമന്ത്രി ഉപദേശിക്കാന്‍ വരണ്ട, സ്ത്രീ പീഡകരെ രണ്ട് തവണ ജനപ്രതിനിധിയാക്കിയതാണ് മുഖ്യമന്ത്രി' - കെ മുരളീധരന്‍

> **Lead Summary:** രാഷ്ട്രീയ നേതാക്കള്‍ക്ക് എതിരായ പീഡന പരാതികള്‍ കേരള രാഷ്ട്രീയത്തിന് നന്നല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കേരള രാഷ്ട്രീയത്തിന് എ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും മുരളീധരന്‍ പറഞ്ഞു. മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രതികരണത്തിനെതിരെയും മുരളീധരന്‍ സംസാരിച്ചു.

## Article Content

രാഷ്ട്രീയ നേതാക്കള്‍ക്ക് എതിരായ പീഡന പരാതികള്‍ കേരള രാഷ്ട്രീയത്തിന് നന്നല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കേരള രാഷ്ട്രീയത്തിന് എ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും മുരളീധരന്‍ പറഞ്ഞു. മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രതികരണത്തിനെതിരെയും മുരളീധരന്‍ സംസാരിച്ചു.

'മുഖ്യമന്ത്രി ഉപദേശിക്കാന്‍ വരണ്ട. സ്ത്രീ പീഡകരെ രണ്ട് തവണ ജനപ്രതിനിധിയാക്കിയതാണ് മുഖ്യമന്ത്രി. മുകേഷിനെ എംഎല്‍എയാക്കിയത് മുഖ്യമന്ത്രിയാണ്', കെ മുരളീധരന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പൊട്ടിക്കാനിരിക്കുന്നത് അഴിമതിയുടെ ബോംബാണെന്നും മുരളീധരന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഏറ്റവും വലിയ അഴിമതിയാണ് സതീശന്‍ പൊട്ടിക്കുമെന്ന് പറഞ്ഞതെന്നും ബിജെപി നേതാവ് കൃഷ്ണകുമാറിനെതിരെ ഉയര്‍ന്നുവന്ന പരാതിയല്ലെന്നും മുരളീധരന്‍ സൂചിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311310/the-chief-minister-is-not-willing-to-advise-he-has-made-female-rapists-his-representatives-twice-kmuraleedharan-new)