---
title: "ഷാഫിയെ തടയാൻ വന്നാൽ തീക്കളിയാകും, രാഹുലിനെതിരായ ആരോപണത്തിന് പിന്നാലെ കോഴിക്കോട് കലാപം ഉണ്ടാക്കാനാണ് സിപിഎം ശ്രമം -പ്രവീണ്‍കുമാര്‍ "
english_title: "CPM is trying to create riots in Kozhikode following allegations against Rahul mamkootathil Praveen Kumar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/310579/cpm-is-trying-to-create-riots-in-kozhikode-following-allegations-against-rahul-mamkootathil-praveen-kumar"
published_at: "2025-08-24T11:43:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aaadcded41e_praveen.jpg"
keywords: []
---

# ഷാഫിയെ തടയാൻ വന്നാൽ തീക്കളിയാകും, രാഹുലിനെതിരായ ആരോപണത്തിന് പിന്നാലെ കോഴിക്കോട് കലാപം ഉണ്ടാക്കാനാണ് സിപിഎം ശ്രമം -പ്രവീണ്‍കുമാര്‍ 

> **Lead Summary:** **കോഴിക്കോട്: **വടകര എംപി ഷാഫി പറമ്പിലിന്‍റെ പരിപാടിയിൽ പ്രകോപനവുമായി സിപിഎം എത്തിയാൽ അതിശക്തമായ പ്രതിരോധം കോണ്‍ഗ്രസ് തീര്‍ക്കുമെന്ന് കോഴിക്കോട് ഡിസിസി അധ്യക്ഷൻ പ്രവീണ്‍കുമാര്‍ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിന് പിന്നാലെ കോഴിക്കോട് കലാപം ഉണ്ടാക്കാനാണ് സിപിഎം ശ്രമമെന്നും ആരോപണ വിധേയരായ സിപിഎം നേതാക്കളുടെ സുഹൃത്തുക്കളെ ആക്രമിക്കാൻ കോണ്‍ഗ്രസ് പോയിട്ടില്ലെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.

## Article Content

**കോഴിക്കോട്: **വടകര എംപി ഷാഫി പറമ്പിലിന്‍റെ പരിപാടിയിൽ പ്രകോപനവുമായി സിപിഎം എത്തിയാൽ അതിശക്തമായ പ്രതിരോധം കോണ്‍ഗ്രസ് തീര്‍ക്കുമെന്ന് കോഴിക്കോട് ഡിസിസി അധ്യക്ഷൻ പ്രവീണ്‍കുമാര്‍ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിന് പിന്നാലെ കോഴിക്കോട് കലാപം ഉണ്ടാക്കാനാണ് സിപിഎം ശ്രമമെന്നും ആരോപണ വിധേയരായ സിപിഎം നേതാക്കളുടെ സുഹൃത്തുക്കളെ ആക്രമിക്കാൻ കോണ്‍ഗ്രസ് പോയിട്ടില്ലെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളുടെ പേരിൽ സുഹൃത്തായ ഷാഫി പറമ്പിലിനെ നല്ല രീതിയല്ല. പൊതുപരിപാടികളിലും മറ്റും ഷാഫി പറമ്പിൽ എംപിയെ തടയാൻ വന്നാൽ അത് തീക്കളിയാകും. അങ്ങനെയെങ്കിൽ നാട് യുദ്ധക്കളമാകും. എംപിയുടെ പരിപാടിയിൽ പ്രകോപനവുമായി വന്നാൽ അതിശക്തമായ പ്രതിരോധം കോണ്‍ഗ്രസ് തീര്‍ക്കുമെന്നും പ്രവീണ്‍ കുമാര്‍.

നാട് യുദ്ധക്കളമാക്കാനാണ് സിപിഎം നീക്കം നടത്തുന്നത്. അതിന്‍റെ ഭാഗമായാണ് എംപിയുടെ പരിപാടികളിൽ പ്രകോപനമുണ്ടാക്കാൻ ശ്രമിക്കുന്നത്. ഇപ്പോള്‍ വടകര എംപിക്കെതിരെ നടക്കുന്ന സമരങ്ങള്‍ ആഭാസകരമാണെന്നും കോഴിക്കോട്ടെ നല്ല അന്തരീക്ഷം ഇല്ലാതാക്കുന്ന ശ്രമങ്ങളിൽ നിന്ന് സിപിഎം പിന്മാറണമെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു. 

അതേസമയം, എംഎല്‍എ സ്ഥാനത്ത് ഇരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ യോഗ്യനല്ലെന്നും ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് രാജിവെപ്പിക്കണമെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി. ഏറ്റവും അപമാനം ഉണ്ടാക്കുന്ന സംഭവങ്ങളാണ് ഉണ്ടാകുന്നത്. അപമാനഭാരം കാരണമാണ് പെണ്‍കുട്ടി പരാതി നല്‍കാത്തത്. രാഹുലിന്റെ അഹങ്കാരവും ധിക്കാരവും അതിര് കടന്നു. ഏത് വിധേനയും പെണ്‍കുട്ടികളെ വലയിലാക്കുക. എന്നിട്ട് വലിച്ചെറിയുക എന്നതാണ് രാഹുലിന്റെ ലക്ഷ്യമെന്നും പി കെ ശ്രീമതി പറഞ്ഞു.

ഇത്ര അസഭ്യമായ കേസ് കേരളത്തില്‍ ഉണ്ടായിട്ട് എന്തുകൊണ്ടാണ് പ്രിയങ്കാ ഗാന്ധിയോ സോണിയാ ഗാന്ധിയോ പ്രതികരിക്കാത്തതെന്നും പി കെ ശ്രീമതി ചോദിച്ചു. ഒരുവാക്കുപോലും പ്രതികരിക്കാത്ത എഐസിസി നേതൃത്വം ദയനീയ പരാജയമാണ്. ബ്രിജ്ഭൂഷണ്‍ സിംഗിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ പ്രതികരിച്ചല്ലോ എന്നും പി കെ ശ്രീമതി ചൂണ്ടിക്കാട്ടി. പാലക്കാട്ടെ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന പി കെ ശശിയെ പാര്‍ട്ടി വെറുതെ വിട്ടില്ലല്ലോയെന്നും മുന്‍ മന്ത്രിയായിരുന്ന പി കെ ശ്രീമതി ചോദിച്ചു. തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനത്ത് നിന്നും പി കെ ശശിയെ നീക്കി. എല്ലാത്തിലും അത്തരത്തില്‍ നടപടി സ്വീകരിക്കുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ടെന്നും പി കെ ശ്രീമതി അവകാശപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/310579/cpm-is-trying-to-create-riots-in-kozhikode-following-allegations-against-rahul-mamkootathil-praveen-kumar)