---
title: "പാലക്കാട് ഡെപ്യൂട്ടി തഹസിൽദാർ കുഴഞ്ഞ് വീണ് മരിച്ചു"
english_title: "Palakkad KBIC Deputy Tehsildar collapses and dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309822/palakkad-kbic-deputy-tehsildar-collapses-and-dies"
published_at: "2025-08-20T14:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a592bada738_dead.jpg"
keywords: []
---

# പാലക്കാട് ഡെപ്യൂട്ടി തഹസിൽദാർ കുഴഞ്ഞ് വീണ് മരിച്ചു

> **Lead Summary:** ഡെപ്യൂട്ടി തഹസിൽദാർ കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് അനങ്ങനടി സ്വദേശി ജയകൃഷ്ണൻ ആണ് മരിച്ചത്. പാലക്കാട് കെബിഐസി യിലെ ഡെപ്യൂട്ടി തഹസിദാറാണ് ജയകൃഷ്ണൻ. ഇന്ന് ഉച്ചയോടെയാണ് സംഭവം. ജയകൃഷ്ണൻ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

## Article Content

ഡെപ്യൂട്ടി തഹസിൽദാർ കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് അനങ്ങനടി സ്വദേശി ജയകൃഷ്ണൻ ആണ് മരിച്ചത്. പാലക്കാട് കെബിഐസി യിലെ ഡെപ്യൂട്ടി തഹസിദാറാണ് ജയകൃഷ്ണൻ. ഇന്ന് ഉച്ചയോടെയാണ് സംഭവം. ജയകൃഷ്ണൻ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മറ്റൊരു സംഭവത്തിൽ, കോക്കൂരില്‍ യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോക്കൂര്‍ തെക്കുമുറി വാളത്ത് വളപ്പില്‍ രവീന്ദ്രന്‍റെ മകള്‍ കാവ്യ(21) യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. കാവ്യ കിടപ്പുമുറിയില്‍ കയറി വാതിലടക്കുകയായിരുന്നു.

ഏറെ നേരം കഴിഞ്ഞ് കാണാതെ വന്നതോടെ വീട്ടുകാര്‍ നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടനെ ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. എറണാകുളത്ത് ലോജിസ്റ്റിക് കോഴ്‌സ് പഠിക്കുന്ന കാവ്യ രണ്ടാഴ്ച മുമ്പാണ് വീട്ടില്‍ വന്നത്.

ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ചങ്ങരംകുളം എസ്ഐ രാധാകൃഷ്ണന്‍റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. സംഭവത്തില്‍ ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാതാവ്: ബിന്ദു. സഹോദരന്‍: ഋതിക്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309822/palakkad-kbic-deputy-tehsildar-collapses-and-dies)