---
title: "'സുരേഷ് ഗോപി രാജ്യദ്രോഹിയാണ്, അന്തസുണ്ടെങ്കിൽ രാജി വെക്കണം' - വി കെ സനോജ്   "
english_title: "'Suresh Gopi is a traitor, if he has any dignity, he should resign' - VK Sanoj"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309052/suresh-gopi-is-a-traitor-if-he-has-any-dignity-he-should-resign-vk-sanoj-new"
published_at: "2025-08-16T21:15:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a0a82a33d11_gopi.jpg"
keywords: []
---

# 'സുരേഷ് ഗോപി രാജ്യദ്രോഹിയാണ്, അന്തസുണ്ടെങ്കിൽ രാജി വെക്കണം' - വി കെ സനോജ്   

> **Lead Summary:** കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. സുരേഷ് ഗോപി രാജ്യദ്രോഹിയാണെന്നും അന്തസുണ്ടെങ്കിൽ രാജി വെക്കണമെന്നും വി കെ സനോജ് പറഞ്ഞു. കുമ്പിടി ഗോപി എന്നാണ് സുരേഷ് ഗോപിയെ ഇനി വിളിക്കേണ്ടത്.

## Article Content

കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. സുരേഷ് ഗോപി രാജ്യദ്രോഹിയാണെന്നും അന്തസുണ്ടെങ്കിൽ രാജി വെക്കണമെന്നും വി കെ സനോജ് പറഞ്ഞു. കുമ്പിടി ഗോപി എന്നാണ് സുരേഷ് ഗോപിയെ ഇനി വിളിക്കേണ്ടത്.

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോൾ ഒരക്ഷരം മിണ്ടിയില്ലയെന്നും സനോജ് കുറ്റപ്പെടുത്തി. തൃശൂർ എടുത്തതല്ലയെന്നും തൃശൂർ കട്ടെടുത്ത കള്ളനാണ് സുരേഷ് ഗോപിയെന്നും ഇനി മത്സരിച്ചാൽ നിലംതൊടില്ലയെന്നും വി കെ സനോജ് പരിഹസിച്ചു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ രാജി ആവശ്യപ്പെട്ട് തൃശൂരിലെ ക്യാമ്പ് ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി കെ സനോജ്.

ഡിവൈഎഫ്ഐയുടെ മാർച്ച് ഓഫീസിന്റെ അരകിലോമീറ്റർ അകലെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗിച്ചപ്പോൾ റോഡരികിൽ ഉണ്ടായിരുന്ന പരസ്യ ബോർഡ് വീഴുകയും ഒരു പ്രവർത്തകന് തലയിൽ പരിക്കേൽക്കുകയും ചെയ്തു.

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം, തൃശ്ശൂരിലെ വോട്ടർ പട്ടികയിലെ ക്രമക്കേട് തുടങ്ങിയ കാര്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസിനു മുന്നിൽ ബിജെപി പ്രവർത്തകരും സംഘടിച്ചിരുന്നു. കനത്ത പൊലീസ് വിന്യാസമാണ് പൊലീസ് ഒരുക്കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309052/suresh-gopi-is-a-traitor-if-he-has-any-dignity-he-should-resign-vk-sanoj-new)