കോഴിക്കോട് : ( www.truevisionnews.com ) താനൂർ കരിങ്കപ്പാറ നായർപടിയിൽ സുഹൃത്തിന്റെ വീട്ടിൽ വടകര സ്വദേശിയായ ട്രാൻസ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. കരിങ്കപ്പാറ പോണിയേരി തൗഫീഖിനെയാണ് (40) താനൂർ എസ്.എച്ച്.ഒ കെ.ടി. ബിജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വടകര ബീച്ച് റോഡ് സ്വദേശിയായ കമീല എന്ന അജ്മൽ (35) ജൂലൈ ഒമ്പതിന് മരിച്ചത്.
തിരൂർ പയ്യനങ്ങാടിയിൽ താമസിച്ചിരുന്ന ഇവരെ തൗഫീഖിെൻറ വീട്ടിലെ കാർ പോർച്ചിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്ഥാന ട്രാൻസ്ജെൻറർ ജസ്റ്റിസ് ബോർഡ് മെമ്പർ നേഹ. സി. മേനോന്റെ പരാതിയിലാണ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. തൗഫീഖിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റമാണ് ചുമത്തിയത്.
.gif)

ജീവനൊടുക്കുന്നതിന് മുന്‍പ് ആത്മഹത്യചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞ് കമീല ഇന്‍സ്റ്റഗ്രാം വീഡിയോയും പങ്കുവെച്ചിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി സുഹൃത്താണെന്നും ഇയാളുടെ വീടിനടുത്ത് പോയി മരിക്കാന്‍ പോവുകയാണെന്നുമാണ് കമീല വീഡിയോയില്‍ പറഞ്ഞിരുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Trans woman from Vadakara dies; male friend arrested
