കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് മേപ്പയ്യൂരിൽ നിയന്ത്രണം വിട്ട കാർ വീട്ടുമതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ഇരിങ്ങത്ത് പുത്തൻപുരയിൽ ശ്രാവണാണ് മരിച്ചത്. നരക്കോട് ഇരിങ്ങത്ത് റോഡിൽ ഉച്ചയോടെയായിരുന്നു അപകടം. ശ്രാവണും സുഹൃത്തുമായിരുന്നു കാറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാർ മതിലിലിടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരേയും നാട്ടുകാർ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രാവണിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
അതേസമയം കണ്ണൂരിൽ താണയിൽ സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ വീണ്ടും ജീവനെടുത്തു. കണ്ണൂർ കൂത്തുപറമ്പിൽ സ്വകാര്യബസ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കണ്ണോത്തുംചാൽ സ്വദേശി ദേവനന്ദ് (19 ) ആണ് മരിച്ചത്. കണ്ണൂർ കൂത്തുപറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന അശ്വതി ബസ് ആണ് വിദ്യാർത്ഥിയെ ഇടിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ദേവാനന്ദ് സഞ്ചരിച്ച സൂട്ടറിലേക്ക് ബസ് ഇടിച്ച് കയറുകയായിരുന്നു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
.gif)

young man died tragically after his car lost control and crashed into a house wall in Meppayyur, Kozhikode
