അയൽവാസിയുടെ ക്രൂരത; പെട്രോളൊഴിച്ച് തീ കൊളുത്തി പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്ന ക്രിസ്റ്റഫർ മരിച്ചു

അയൽവാസിയുടെ ക്രൂരത; പെട്രോളൊഴിച്ച് തീ കൊളുത്തി പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്ന ക്രിസ്റ്റഫർ മരിച്ചു
Jul 20, 2025 07:09 PM | By Anjali M T

കൊച്ചി:(truevisionnews.com) വടുതലയിൽ‌ അയൽവാസി തീ കൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ക്രിസ്റ്റഫർ(52) മരിച്ചു. 50 ശതമാനത്തിലധികം പൊള്ളലേറ്റ ക്രിസ്റ്റഫർ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. വടുതല പൂവത്തിങ്കൽ വില്ല്യംസ് (52) ആണ്‌ വടുതല കാഞ്ഞിരത്തിങ്കൽ വീട്ടിൽ ക്രിസ്റ്റഫർ (ക്രിസ്‌റ്റി), ഭാര്യ മേരി (46) എന്നിവർക്കുനേരെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. പിന്നാലെ ഇയാൾ ആത്മഹത്യ ചെയ്തിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ദമ്പതികളെ ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ക്രിസ്റ്റഫറും വില്ല്യംസും തമ്മില്‍ ദീര്‍ഘകാലമായി തര്‍ക്കം നിലനിന്നിരുന്നു. ക്രിസ്റ്റഫറിന്റെ വീട്ടിലേക്ക് വില്ല്യംസ് മാലിന്യം എറിയുന്നതും തര്‍ക്കം രൂക്ഷമാക്കി. പിന്നാലെ ക്രിസ്റ്റഫര്‍ ക്യാമറ സ്ഥാപിച്ചതും പൊലീസില്‍ പരാതിപ്പെട്ടതും വില്ല്യംസിന്റെ പക കൂട്ടിയെന്നാണ് വിവരം. മാലിന്യം എറിഞ്ഞ സംഭവത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചിരുന്നു.

ഇനി ഇങ്ങനെ ചെയ്യില്ലെന്ന് വില്ല്യംസ് പറഞ്ഞതോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചെന്നാണ് കരുതിയത്. എന്നാല്‍ പക വീട്ടാനായി വില്ല്യംസ് കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പള്ളിപ്പെരുന്നാള്‍ കണ്ട് മടങ്ങി വരികയായിരുന്ന ക്രിസ്റ്റഫറിനേയും മേരിയേയും വില്യംസ് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

വില്ല്യംസിന്റെ സഹോദരങ്ങളും നേരത്തെ പരിസര പ്രദേശത്ത് തന്നെയായിരുന്നു താമസിച്ചിരുന്നതെന്നും എന്നാല്‍ വല്ല്യംസിനെ സഹിക്കവയ്യാതെ നാടുവിട്ടുവെന്നുമാണ് വിവരം. സഹോദരന്റെ മകന്റെ തലയില്‍ ചുറ്റികകൊണ്ട് അടിച്ച കേസും വില്ല്യംസിനെതിരെ നിലനില്‍ക്കുന്നുണ്ട്. അതില്‍ നിയമനടപടി ഇപ്പോഴും തുടരുകയാണ്.

Christopher dies after being treated for burns after neighbor sets fire to his home in Vaduthala

Next TV

Related Stories
ആയുഷ് സ്ഥാപനങ്ങൾ ആരോഗ്യ മേഖലയിലെ കൂട്ടായ പ്രവർത്തനത്തിന് മികച്ച മാതൃക -മന്ത്രി മുഹമ്മദ് റിയാസ്

Jul 20, 2025 10:55 PM

ആയുഷ് സ്ഥാപനങ്ങൾ ആരോഗ്യ മേഖലയിലെ കൂട്ടായ പ്രവർത്തനത്തിന് മികച്ച മാതൃക -മന്ത്രി മുഹമ്മദ് റിയാസ്

ആരോഗ്യ മേഖലയിലെ കൂട്ടായ പ്രവർത്തനത്തിന് മികച്ച മാതൃകയാണ് ജില്ലയിലെ ആയുഷ് സ്ഥാപനങ്ങളെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്...

Read More >>
വിതുരയിൽ ആംബുലൻസ് തടഞ്ഞ് രോഗി മരിച്ച സംഭവത്തിൽ കേസ്; പത്ത് യൂത്ത് കോൺഗ്രസുകാരെ പ്രതി ചേർത്തു

Jul 20, 2025 10:00 PM

വിതുരയിൽ ആംബുലൻസ് തടഞ്ഞ് രോഗി മരിച്ച സംഭവത്തിൽ കേസ്; പത്ത് യൂത്ത് കോൺഗ്രസുകാരെ പ്രതി ചേർത്തു

വിതുരയിൽ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് ചികിത്സ വൈകി ആദിവാസി യുവാവ് മരിച്ച സംഭത്തിൽ കേസെടുത്ത്...

Read More >>
വടകര സ്വദേശിയായ ട്രാൻസ് യുവതിയുടെ മരണം; ആൺ സുഹൃത്ത് അറസ്റ്റിൽ

Jul 20, 2025 09:39 PM

വടകര സ്വദേശിയായ ട്രാൻസ് യുവതിയുടെ മരണം; ആൺ സുഹൃത്ത് അറസ്റ്റിൽ

വടകര സ്വദേശിയായ ട്രാൻസ് യുവതിയുടെ മരണം; ആൺ സുഹൃത്ത് അറസ്റ്റിൽ ...

Read More >>
കോഴിക്കോട് മേപ്പയ്യൂരിൽ നിയന്ത്രണം വിട്ട കാർ വീട്ടുമതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Jul 20, 2025 09:05 PM

കോഴിക്കോട് മേപ്പയ്യൂരിൽ നിയന്ത്രണം വിട്ട കാർ വീട്ടുമതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് മേപ്പയ്യൂരിൽ നിയന്ത്രണം വിട്ട കാർ വീട്ടുമതിലിൽ ഇടിച്ച് യുവാവിന്...

Read More >>
മാഹി എക്സൽ പബ്ലിക്ക് സ്കൂൾ പരിസരഞ്ഞ് മണ്ണിടിച്ചൽ ശക്തം; കുന്നിടിച്ചുള്ള കെട്ടിട നിർമ്മാണത്തിലും അധികാരികൾക്ക് മൗനമെന്ന് നാട്ടുകാർ

Jul 20, 2025 07:44 PM

മാഹി എക്സൽ പബ്ലിക്ക് സ്കൂൾ പരിസരഞ്ഞ് മണ്ണിടിച്ചൽ ശക്തം; കുന്നിടിച്ചുള്ള കെട്ടിട നിർമ്മാണത്തിലും അധികാരികൾക്ക് മൗനമെന്ന് നാട്ടുകാർ

മാഹി എക്സൽ പബ്ലിക്ക് സ്കൂൾ പരിസരത്ത് മണ്ണിടിച്ചൽ ശക്തമായിട്ടും അധികാരികൾക്ക് മിണ്ടാട്ടമില്ലെന്ന്...

Read More >>
Top Stories

//Truevisionall