‘രോഗികളെയൊന്നും ഇതിൽ കൊണ്ടുപോകാൻ പറ്റില്ലെന്ന്...’; വിതുരയിൽ ആംബുലൻസ് തടഞ്ഞ് കോൺഗ്രസിന്റെ സമരം, രോഗി മരിച്ചു

‘രോഗികളെയൊന്നും ഇതിൽ കൊണ്ടുപോകാൻ പറ്റില്ലെന്ന്...’; വിതുരയിൽ ആംബുലൻസ് തടഞ്ഞ് കോൺഗ്രസിന്റെ സമരം, രോഗി മരിച്ചു
Jul 20, 2025 02:09 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരം വിതുരയിൽ ആംബുലൻസ് തടഞ്ഞുള്ള കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് ചികിത്സ വൈകി രോഗി മരിച്ചു. വിതുര മണലി സ്വദേശി ബിനു ആണ് മരിച്ചത്. കുറച്ചു നേരത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. ആംബുലൻസിന്റെ കാലപ്പഴക്കവും, ഇൻഷുറൻസ് തീർന്നതും ആരോപിച്ചായിരുന്നു കോൺഗ്രസ് വിതുര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിന്റെ പ്രതിഷേധം.

ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ബന്ധുക്കൾ വിതുര ആശുപത്രിയിലെത്തിച്ചിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കല്‍ കോളേജിലേക്ക് രോഗിയെ മാറ്റുന്നതിനിടെയാണ് കോൺ​ഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞത്. 20 മിനിട്ടോളം ആംബുലൻസ് തടഞ്ഞുനിർത്തിയായിരുന്നു പ്രതിഷേധം.

രോഗിയുടെ അവസ്ഥ പറയാൻ ശ്രമിച്ച ആശുപത്രി അധികൃതരോടും പ്രതിഷേധക്കാർ തട്ടിക്കയറി. ബന്ധുക്കൾ പറഞ്ഞിട്ടും ആംബുലൻസ് വിടാൻ പ്രവർത്തകർ തയാറായില്ല. ഇതോടെ അരമണിക്കൂറോളം വൈകിയാണ് രോ​ഗിയെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞത്. പിന്നാലെ രോഗി മരിക്കുകയായിരുന്നു.  എന്നാൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചില്ലായിരുന്നുവെങ്കിൽ അനിയനെ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന് ബിനുവിന്റെ ബന്ധു പറഞ്ഞു.

രോഗികളെയൊന്നും ഈ ആംബുലൻസിൽ കൊണ്ടുപോകാൻ പറ്റില്ലെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുകയുണ്ടായെന്നും വിതുരയിൽ നിന്ന് ഡോക്ടർ എത്രയും വേഗം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കാൻ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബിനുവുമായി ആംബുലൻസ് പുറപ്പെട്ടത് എന്നാൽ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് എടുക്കാൻ സമ്മതിച്ചില്ല. അരമണിക്കൂർ മുന്നേ എത്തിച്ചിരുന്നുവെങ്കിൽ ബിനുവിന്റെ ജീവൻ നഷ്ടമാകിലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. അതേസമയം, ആശുപത്രി അധികൃതർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ വിതുത പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.ബന്ധുക്കളും പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

Congress protests blocking ambulance in Vithura patient dies

Next TV

Related Stories
മാഹി എക്സൽ പബ്ലിക്ക് സ്കൂൾ പരിസരഞ്ഞ് മണ്ണിടിച്ചൽ ശക്തം; കുന്നിടിച്ചുള്ള കെട്ടിട നിർമ്മാണത്തിലും അധികാരികൾക്ക് മൗനമെന്ന് നാട്ടുകാർ

Jul 20, 2025 07:44 PM

മാഹി എക്സൽ പബ്ലിക്ക് സ്കൂൾ പരിസരഞ്ഞ് മണ്ണിടിച്ചൽ ശക്തം; കുന്നിടിച്ചുള്ള കെട്ടിട നിർമ്മാണത്തിലും അധികാരികൾക്ക് മൗനമെന്ന് നാട്ടുകാർ

മാഹി എക്സൽ പബ്ലിക്ക് സ്കൂൾ പരിസരത്ത് മണ്ണിടിച്ചൽ ശക്തമായിട്ടും അധികാരികൾക്ക് മിണ്ടാട്ടമില്ലെന്ന്...

Read More >>
കില്ലാടി തന്നെ....; മദ്യലഹരിയിൽ യുവാവ് ആറ്റിൽചാടി, പുലിവാല് പിടിച്ച തിരച്ചിലിനൊടുവിൽ ട്വിസ്റ്റ്

Jul 20, 2025 07:39 PM

കില്ലാടി തന്നെ....; മദ്യലഹരിയിൽ യുവാവ് ആറ്റിൽചാടി, പുലിവാല് പിടിച്ച തിരച്ചിലിനൊടുവിൽ ട്വിസ്റ്റ്

മദ്യലഹരിയിൽ യുവാവ് ആറ്റിൽചാടി, പുലിവാല് പിടിച്ച തിരച്ചിലിനൊടുവിൽ...

Read More >>
യാത്രയ്ക്കാരെ.... അറിഞ്ഞില്ലേ.. ? ജുലൈ 22 മുതൽ സംസ്ഥാനത്ത് അനിശ്ചിതക്കാല സ്വകാര്യ ബസ്സ് സമരം

Jul 20, 2025 07:33 PM

യാത്രയ്ക്കാരെ.... അറിഞ്ഞില്ലേ.. ? ജുലൈ 22 മുതൽ സംസ്ഥാനത്ത് അനിശ്ചിതക്കാല സ്വകാര്യ ബസ്സ് സമരം

ജുലൈ 22 മുതൽ സംസ്ഥാനത്ത് അനിശ്ചിതക്കാല സ്വകാര്യ ബസ്സ്...

Read More >>
അമ്മയുമായി സ്കൂട്ടറിൽ പോകവേ കഴുത്തിൽ കേബിൾ കുരുങ്ങി; വാഹനം മറിഞ്ഞ്  യുവതിക്കും അമ്മയ്ക്കും പരിക്ക്

Jul 20, 2025 07:27 PM

അമ്മയുമായി സ്കൂട്ടറിൽ പോകവേ കഴുത്തിൽ കേബിൾ കുരുങ്ങി; വാഹനം മറിഞ്ഞ് യുവതിക്കും അമ്മയ്ക്കും പരിക്ക്

പത്തനംതിട്ടയിൽ കഴുത്തിൽ കേബിൾ കുരുങ്ങി വാഹനം മറിഞ്ഞ് യുവതിക്കും അമ്മയ്ക്കും...

Read More >>
അയൽവാസിയുടെ ക്രൂരത; പെട്രോളൊഴിച്ച് തീ കൊളുത്തി പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്ന ക്രിസ്റ്റഫർ മരിച്ചു

Jul 20, 2025 07:09 PM

അയൽവാസിയുടെ ക്രൂരത; പെട്രോളൊഴിച്ച് തീ കൊളുത്തി പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്ന ക്രിസ്റ്റഫർ മരിച്ചു

വടുതലയിൽ‌ അയൽവാസി തീ കൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ക്രിസ്റ്റഫർ...

Read More >>
'എത്തിമക്കളേ ...ഓണക്കിറ്റ്...'; വെളിച്ചെണ്ണയും പഞ്ചസാരയും പരിപ്പും ഉൾപ്പടെ 15 ഇനങ്ങൾ; ആറ് ലക്ഷം കുടുംബങ്ങൾക്ക് ഓണക്കിറ്റ് സൗജന്യം

Jul 20, 2025 07:07 PM

'എത്തിമക്കളേ ...ഓണക്കിറ്റ്...'; വെളിച്ചെണ്ണയും പഞ്ചസാരയും പരിപ്പും ഉൾപ്പടെ 15 ഇനങ്ങൾ; ആറ് ലക്ഷം കുടുംബങ്ങൾക്ക് ഓണക്കിറ്റ് സൗജന്യം

വെളിച്ചെണ്ണയും പശ്ചസാരയും പരിപ്പും ഉൾപ്പടെ 15 ഇനങ്ങൾ; ആറ് ലക്ഷം കുടുംബങ്ങൾക്ക് ഓണക്കിറ്റ്...

Read More >>
Top Stories

//Truevisionall