'ചികിത്സയ്ക്കിടെ രോഗിയെ പീഡിപ്പിച്ചു,കുറിപ്പടികൾക്ക് പകരമായി ലൈംഗികബന്ധം'; യുഎസിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ കേസ്

'ചികിത്സയ്ക്കിടെ രോഗിയെ പീഡിപ്പിച്ചു,കുറിപ്പടികൾക്ക് പകരമായി ലൈംഗികബന്ധം';  യുഎസിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ കേസ്
Jul 20, 2025 12:25 PM | By Athira V

ന്യൂജഴ്സി: ( www.truevisionnews.com ) യുഎസിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ മെഡിക്കല്‍ തട്ടിപ്പിന് കേസെടുത്ത് പൊലീസ്. ന്യൂജഴ്‌സിയിലെ ആശുപത്രിയിൽ ഡോക്ടറായ റിതേഷ് കൽറയ്‌ക്കെതിരെയാണ് (51) കേസ്. ലഹരിവസ്തുവായി ഉപയോഗിക്കുന്ന മരുന്നുകൾ അനധികൃതമായി നൽകുക, ഇത്തരം മരുന്നുകളുടെ കുറിപ്പടികൾ നൽകുന്നതിന് പകരമായി രോഗികളെ ലൈംഗികബന്ധത്തിന് നിർബന്ധിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തിരിക്കുന്നത്. നിലവിൽ വീട്ടുതടങ്കലിലായ റിതേഷിന്റെ ലൈസൻസ് റദ്ദാക്കിയേക്കും.

ചികിത്സയ്ക്കായി എത്തിയ പല സ്ത്രീകളെയും റിതേഷ് ലൈംഗിക താൽപര്യത്തോടെ സമീപിച്ചെന്നും മരുന്നു കുറിപ്പടികൾക്കു പകരമായി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായും പരാതിയുണ്ട്. ചികിത്സാവേളകളിൽ പലതവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് രോഗി വെളിപ്പെടുത്തി. ഇതുകൂടാതെ, ബുക്ക് െചയ്യപ്പെടാത്ത കൗൺസലിങ് സെഷനുകളുടെ ബില്ലുകളിൽ അനധികൃതമായി നിർമിച്ചതിനും റിതേഷിനെതിരെ കേസെടുത്തിട്ടുണ്ട്.

‘‘ഡോക്ടർമാർ ഉത്തരവാദിത്തമുള്ള സ്ഥാനം വഹിക്കുന്നവരാണ്. എന്നാൽ ആ സ്ഥാനം അനധികൃതമായി ഉപയോഗിക്കുകയും രോഗികളെ ലൈംഗികമായി ചൂഷണം ചെയ്യാനുമാണ് ഡോ. കല്‍റാ ഉപയോഗിച്ചത്. മരുന്നുകുറിപ്പടികൾ നൽകാൻ ലൈംഗികമായി ചൂഷണം ചെയ്തതും, അനധികൃതമായി ബില്ലുകൾ ഉണ്ടാക്കിയതും നിയമ ലംഘനം മാത്രമല്ല, ജീവിതങ്ങളെ അപകടത്തിലാക്കുകയും ചെയ്തു’’, യുഎസ് അട്ടോർണി അലിന ഹബ്ബാ പറഞ്ഞു. സ്വന്തം നേട്ടത്തിനും ലൈംഗിക സംതൃപ്തിക്കും വേണ്ടിയുള്ള ഉപകരണങ്ങളാക്കി മെഡിക്കൽ ലൈസൻസുകൾ ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അവർ അറിയിച്ചു.

'Patient was molested during treatment, sex in exchange for prescriptions'; Case filed against Indian-origin doctor in US

Next TV

Related Stories
അരുംകൊല..... ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കാണാനെത്തി, പിന്നാലെ അരയിലെ കത്തിയെടുത്ത് കുത്തിക്കൊന്ന് ഭർത്താവ്

Jul 20, 2025 01:57 PM

അരുംകൊല..... ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കാണാനെത്തി, പിന്നാലെ അരയിലെ കത്തിയെടുത്ത് കുത്തിക്കൊന്ന് ഭർത്താവ്

ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കാണാനെത്തി, പിന്നാലെ അരയിലെ കത്തിയെടുത്ത് കുത്തിക്കൊന്ന്...

Read More >>
സാമ്പത്തിക തർക്കം കൊലപാതകത്തിലേക്ക്;  പെട്രൊളൊഴിച്ച് തീ കൊളുത്തി പൊളളലേറ്റ ജ്വല്ലറി ഉടമ ചികിത്സയിലിരിക്കെ മരിച്ചു

Jul 20, 2025 01:00 PM

സാമ്പത്തിക തർക്കം കൊലപാതകത്തിലേക്ക്; പെട്രൊളൊഴിച്ച് തീ കൊളുത്തി പൊളളലേറ്റ ജ്വല്ലറി ഉടമ ചികിത്സയിലിരിക്കെ മരിച്ചു

കോട്ടയം രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ പൊള്ളലേറ്റ അശോകൻ...

Read More >>
കുട്ടികളുടെ നഗ്‌നവീഡിയോ ടെലഗ്രാമിലൂടെ വിൽപ്പന ചെയ്തു; കോഴിക്കോട് സ്വദേശി പിടിയിൽ

Jul 20, 2025 11:34 AM

കുട്ടികളുടെ നഗ്‌നവീഡിയോ ടെലഗ്രാമിലൂടെ വിൽപ്പന ചെയ്തു; കോഴിക്കോട് സ്വദേശി പിടിയിൽ

കുട്ടികളുടെ നഗ്‌നവീഡിയോ ടെലഗ്രാമിലൂടെ വിൽപ്പന ചെയ്തു; കോഴിക്കോട് സ്വദേശി പിടിയിൽ...

Read More >>
കോഴിക്കോട്ടെ കഞ്ചാവ് വേട്ട; സംഘത്തിലെ മുഖ്യകണ്ണികളായ രണ്ട് പേര്‍ പിടിയില്‍

Jul 20, 2025 11:27 AM

കോഴിക്കോട്ടെ കഞ്ചാവ് വേട്ട; സംഘത്തിലെ മുഖ്യകണ്ണികളായ രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും കഞ്ചാവ് പിടിച്ച കേസിലെ കൂട്ടുപ്രതികള്‍...

Read More >>
കോഴിക്കോട് വടകരയിൽ പത്തുവയസുകാരനെ പീഡിപ്പിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ

Jul 20, 2025 12:07 AM

കോഴിക്കോട് വടകരയിൽ പത്തുവയസുകാരനെ പീഡിപ്പിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ

വടകര തോടന്നൂരിൽ പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്‌കൻ...

Read More >>
കൊടും ക്രൂരത...; കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകവെ പതിനഞ്ചുകാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം

Jul 19, 2025 07:44 PM

കൊടും ക്രൂരത...; കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകവെ പതിനഞ്ചുകാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം

കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകവെ പതിനഞ്ചുകാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ...

Read More >>
Top Stories

//Truevisionall