കോഴിക്കോട്- കുറ്റ്യാടി റൂട്ടിലെ ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവം; പേരാമ്പ്രയിൽ ബസുകള്‍ തടഞ്ഞ് നാട്ടുകാര്‍, പോലീസുമായി സംഘർഷം

കോഴിക്കോട്- കുറ്റ്യാടി റൂട്ടിലെ ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവം; പേരാമ്പ്രയിൽ ബസുകള്‍ തടഞ്ഞ് നാട്ടുകാര്‍, പോലീസുമായി സംഘർഷം
Jul 20, 2025 10:57 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) പേരാമ്പ്രയില്‍ സ്വകാര്യ ബസിടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ കോഴിക്കോട്- കുറ്റ്യാടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് തടയല്‍ സമരത്തില്‍ സംഘര്‍ഷം. ബസ് തടയാനെത്തിയ യുവജന സംഘടനകളും പോലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ കസ്റ്റഡിയിലെടുത്തവരെ നാട്ടുകാര്‍ ബലംപ്രയോഗിച്ച് മോചിപ്പിക്കുന്നതിലേക്ക് കാര്യങ്ങളെത്തി.

വിദ്യാര്‍ഥി സംഘടനകളും യുവജന സംഘടനകളും പ്രതിഷേധത്തിനെത്തിയിരുന്നു. സമരം നേരിടാനെത്തിയ പോലീസിന്റെ വാഹനത്തിന് മുന്നില്‍ സമരക്കാര്‍ റീത്ത് വെച്ചു. കുറ്റ്യാടി റൂട്ടിലേക്ക് ഇന്ന് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയാല്‍ തടയുമെന്നാണ് പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇന്നലെ വൈകുന്നേരത്തോടെയാണ് സ്വകാര്യ ബസിടിച്ച് ജവാദ് എന്ന വിദ്യാര്‍ഥി മരിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് മറ്റെരു ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന ജവാദിനെ ഇടിച്ചിടുകയും ബസിന്റെ ടയര്‍ കയറിയിങ്ങി മരണം സംഭവിക്കുകയുമായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ ഉൾപ്പെടെ ബസുകൾ തടയാൻ ഇറങ്ങിയത്.

അപകടത്തിന് പിന്നാലെ ഇന്നലെ തന്നെ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരുന്നു. വഴിതടഞ്ഞ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സമയത്ത് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കാന്‍ സ്വകാര്യ ബസാണ് പോലീസ് ഉപയോഗിച്ചത്. എന്നാല്‍ കസ്റ്റഡിയിലെടുത്തവരെ ബലംപ്രയോഗിച്ച് മറ്റുള്ളവര്‍ മോചിപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിലേക്ക് നയിച്ചു.

ഇന്നലെ അപകടത്തിൽ മരിച്ച വിദ്യാർത്ഥിക്ക് നാട് ഇന്ന് വിട ചൊല്ലും. കുറ്റ്യാടി മരുതോങ്കര സ്വദേശി താഴത്തെ വളപ്പിൽ അബ്ദുൽ ജലീലിന്റെ മകൻ അബ്ദുൽ ജവാദ് ആണ് ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ചത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാലിക്കര റീജനൽ സെന്ററിലെ എം എസ് ഡബ്ള്യു വിദ്യാർത്ഥിയാണ് ജവാദ്.

കക്കാട് പള്ളിക്ക് സമീപത്ത് ഇന്ന് വൈകീട്ട് 4-15 നോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന ഒമേഗ എന്ന സ്വകാര്യ ബസ്സാണ് അപകടമുണ്ടാക്കിയത്.

തെറ്റായ ദിശയിൽ അമിതവേഗതയിൽ വന്ന ബസ് ബൈക്ക് യാത്രികനെ ഇടിച്ച ശേഷം പിൻചക്രം തലയിലൂടെ കയറി ഇറങ്ങുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.പേരാമ്പ്ര-കുറ്റ്യാടി റൂട്ടിൽ നിരന്തരം അപകട മേഖലയായിരിക്കുകയാണ്. കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ സ്വകാര്യബസുകളുടെ അമിത വേഗത അപകടത്തിന് ഇടയാക്കാറുണ്ടെന്നാണ് ആരോപണം.

Student dies after being hit by bus on Kozhikode-Kuttyadi route; Locals block buses in Perambra, clash with police

Next TV

Related Stories
കണ്ണൂരിൽ സ്വകാര്യബസ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Jul 20, 2025 02:44 PM

കണ്ണൂരിൽ സ്വകാര്യബസ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂരിൽ സ്വകാര്യബസ് ഇടിച്ച് വിദ്യാർത്ഥിക്ക്...

Read More >>
'പഠിച്ചിട്ട് പോയാല്‍ മതി നീ ....'; ദിശ തെറ്റിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്ക് നിര്‍ബന്ധിത പരിശീലനത്തിന് ഉത്തരവിട്ട് കോഴിക്കോട്ടെ ആര്‍ടിഒ

Jul 20, 2025 02:35 PM

'പഠിച്ചിട്ട് പോയാല്‍ മതി നീ ....'; ദിശ തെറ്റിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്ക് നിര്‍ബന്ധിത പരിശീലനത്തിന് ഉത്തരവിട്ട് കോഴിക്കോട്ടെ ആര്‍ടിഒ

ദിശ തെറ്റിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്ക് നിര്‍ബന്ധിത പരിശീലനത്തിന് ഉത്തരവിട്ട് കോഴിക്കോട്ടെ...

Read More >>
Top Stories










//Truevisionall