നിർത്തിയിട്ടിരുന്ന മിനി ലോറിക്ക് പിന്നിൽ‌ ടിപ്പർ ലോറിയിടിച്ചു; ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത് നീണ്ട ശ്രമത്തിനൊടുവിൽ

 നിർത്തിയിട്ടിരുന്ന മിനി ലോറിക്ക് പിന്നിൽ‌ ടിപ്പർ ലോറിയിടിച്ചു; ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത് നീണ്ട ശ്രമത്തിനൊടുവിൽ
Jul 20, 2025 06:52 AM | By Jain Rosviya

തൃശ്ശൂർ:( www.truevisionnews.com)  ദേശീയപാത കുട്ടനെല്ലൂരിൽ നിർത്തിയിട്ടിരുന്ന മിനി ലോറിക്ക് പിന്നിൽ‌ ടിപ്പർ ലോറിയിടിച്ച് അപകടം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ടിപ്പറിന്റെ ഡ്രൈവർ റിവിൻ വർഗീസി (28)നാണ് പരിക്കേറ്റത്. ടിപ്പറിന്റെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ തൃശൂർ അഗ്നിരക്ഷാസേനയെത്തി ഒരു മണിക്കൂറോളം നേരത്തെ പരിശ്രമത്തിനോടുവിലാണ് പുറത്തെടുത്തത്. ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, മറ്റൊരു സംഭവത്തിൽ തിരുവനന്തപുരം നെടുമങ്ങാട് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് പനയമുട്ടം സ്വദേശി അക്ഷയ് (19 ) ആണ് മരിച്ചത്.പുലർച്ചെ രണ്ട് മണിക്കാണ് അപകടമുണ്ടായത്. കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങവെ യുവാവിന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു.

മരം ഒടിഞ്ഞ് പോസ്റ്റിൽ വീണതിനെ തുടർന്നാണ് വൈദ്യുതി കമ്പി പൊട്ടി റോഡിൽ കിടക്കുകയായിരുന്നു. മൂന്ന് പേർ സഞ്ചരിച്ച ബൈക്കാണ് വൈദ്യുതകമ്പിയിൽ തട്ടി അപകടമുണ്ടായത്. അ​ക്ഷയ് ആണ് വാഹനമോടിച്ചിരുന്നത്. മരം കടപുഴകി പോസ്റ്റിലേക്ക് വീണതിനെ തുടർന്ന് മരവും പോസ്റ്റും റോഡിലേക്ക് വീണു. ഇത് ശ്രദ്ധിക്കാതെ ബൈക്ക് പോസ്റ്റിൽ തട്ടി എന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.

അക്ഷയിന്റെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.

accident occurred when a tipper lorry hit the back of a parked mini lorry in Kuttanelloor

Next TV

Related Stories
ഇനി നിർണായകമാകുക യുഎഇയിലെ നടപടിക്രമങ്ങൾ; അതുല്യയുടെ മരണ വിവരം ദുബൈ കോൺസുലേറ്റിൽ അറിയിച്ചു

Jul 20, 2025 11:54 AM

ഇനി നിർണായകമാകുക യുഎഇയിലെ നടപടിക്രമങ്ങൾ; അതുല്യയുടെ മരണ വിവരം ദുബൈ കോൺസുലേറ്റിൽ അറിയിച്ചു

ഇനി നിർണായകമാകുക യുഎഇയിലെ നടപടിക്രമങ്ങൾ; അതുല്യയുടെ മരണ വിവരം ദുബൈ കോൺസുലേറ്റിൽ...

Read More >>
കോഴിക്കോട്- കുറ്റ്യാടി റൂട്ടിലെ ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവം; പേരാമ്പ്രയിൽ ബസുകള്‍ തടഞ്ഞ് നാട്ടുകാര്‍, പോലീസുമായി സംഘർഷം

Jul 20, 2025 10:57 AM

കോഴിക്കോട്- കുറ്റ്യാടി റൂട്ടിലെ ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവം; പേരാമ്പ്രയിൽ ബസുകള്‍ തടഞ്ഞ് നാട്ടുകാര്‍, പോലീസുമായി സംഘർഷം

കോഴിക്കോട്- കുറ്റ്യാടി റൂട്ടിലെ ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവം; പേരാമ്പ്രയിൽ ബസുകള്‍ തടഞ്ഞ്...

Read More >>
'ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, പാർട്ടിക്ക് പോയിവന്നപ്പോഴാണ് അതുല്യയെ മരിച്ചനിലയിൽ കണ്ടത്'; സതീഷ്  വിളിച്ചതിനെപ്പറ്റി അയൽവാസി

Jul 20, 2025 10:46 AM

'ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, പാർട്ടിക്ക് പോയിവന്നപ്പോഴാണ് അതുല്യയെ മരിച്ചനിലയിൽ കണ്ടത്'; സതീഷ് വിളിച്ചതിനെപ്പറ്റി അയൽവാസി

'ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, പാർട്ടിക്ക് പോയിവന്നപ്പോഴാണ് അതുല്യയെ മരിച്ചനിലയിൽ കണ്ടത്'; സതീഷ് വിളിച്ചതിനെപ്പറ്റി...

Read More >>
 ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിൽ നഷ്ടം ഒന്നേമുക്കാൽ ലക്ഷം രൂപ; യുവാവ് ആത്മഹത്യ ചെയ്തു

Jul 20, 2025 10:40 AM

ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിൽ നഷ്ടം ഒന്നേമുക്കാൽ ലക്ഷം രൂപ; യുവാവ് ആത്മഹത്യ ചെയ്തു

ആലുവയിൽ യുവാവ് ആത്മഹത്യ ചെയ്തതിന് പിന്നിൽ ഓൺലൈൻ ഷെയർ ട്രേഡിങ്...

Read More >>
കണ്ണൂർ ചെമ്പല്ലിക്കുണ്ടിൽ അമ്മ കുഞ്ഞുമായി പുഴയിൽ ചാടി; യുവതിയുടെ മൃതദേഹം കണ്ടെത്തി

Jul 20, 2025 10:08 AM

കണ്ണൂർ ചെമ്പല്ലിക്കുണ്ടിൽ അമ്മ കുഞ്ഞുമായി പുഴയിൽ ചാടി; യുവതിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ ചെമ്പല്ലിക്കുണ്ടിൽ അമ്മ കുഞ്ഞുമായി പുഴയിൽ...

Read More >>
Top Stories

//Truevisionall