തിരുവനന്തപുരം:( www.truevisionnews.com ) കേരളത്തിന് ആശ്വാസമായി കാലാവസ്ഥ അറിയിപ്പിൽ രാത്രി വീണ്ടുംമാറ്റം . കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത അതിതീവ്ര മഴക്ക് ശമനമായെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. തുടർന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ടുകളെല്ലാം പിൻവലിച്ചു. ഇന്നത്തെ റെഡ് അലർട്ട് പിൻവലിച്ചിരുന്നെങ്കിലും നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
ഈ മുന്നറിയിപ്പിലാണ് ഇപ്പോൾ മാറ്റം വരുത്തിയത് . അടുത്ത അഞ്ച് ദിവസം കേരളത്തിൽ ഒരു ജില്ലയിലും നിലവിൽ റെഡ് അലർട്ട് ഇഇല്ല . എന്നാൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് വിവിധ ജില്ലകളിൽ തുടരുന്നുണ്ട്. ഇന്നും നാളെയും 9 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്ത മഴ തുടരുമെന്ന് സാരം. മറ്റ് ജില്ലകളിലെല്ലാം ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
.gif)

Weather warning changes again Red alert withdrawn in the state
